Monday, April 5, 2010

മധുര സ്മരണകള്‍

കാര്‍മേഘം മൂടുമീ രാവിലിന്ന്
കരിവളയണിഞ്ഞു നീ വന്നുവല്ലോ
കാറ്റിന്റെയോളത്തില്‍ നിന്‍റെ ഗന്ധം
കസ്തൂരി പോലെ അലയടിച്ചു



ആലിലക്കസവുള്ള ചേല ചുറ്റി
ആരോമലേ നീ ഓടിയെത്തി
ഇന്നോളം കണ്ടൊരാ സ്വപ്നമെല്ലാം

ഇന്നീ നിമിഷം ഞാനോര്‍ത്തിടുന്നു


കരിമഷിയെഴുതിയ മിഴികളില്‍ ഞാന്‍
കലമാന്റെ ഭയമിന്നു കാണുന്നല്ലോ
കണ്മണീ നീയെന്‍റെ സ്വന്തമല്ലേ

കാതരേ ഞാന്‍ നിന്‍റെ സ്വന്തമല്ലേ


കാറ്റിന്റെയാരവം കേട്ടു നിന്നു
കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു
കൂമ്പിയ മിഴിയുമായ് എന്‍റെ നെഞ്ചില്‍
കണ്മണീ നീയിന്നു മയങ്ങിടുന്നു



കരിമഷി പതറിയ മിഴിയുമായി
കാലത്തു കണ്മണീ നീയെണീറ്റു
തോഴിമാരോത്തു നീ തൊടിയിലൂടെ
തോടിനെ ലാക്കാക്കി നീങ്ങിയല്ലോ..





നിന്നുടെയോര്‍മ്മയില്‍  തിരിഞ്ഞനേരം
എന്നുടെ മെയ്യില്‍ തറഞ്ഞു കേറി ...
കണ്ണും തിരുമ്മി ഞാനേറ്റനേരം

കരിവളത്തുണ്ടുകള്‍ മെയ്യിലാകെ


ആരോമലേ ഞാനോര്‍ത്തിടിന്നു
കാര്‍മേഘം മൂടിയാ രാത്രിയെന്നും
കാലം മറഞ്ഞാലും മേഘം മറഞ്ഞാലും
കണ്മണീ നീയെന്നുമെന്റെമാത്രം



ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

No comments:

Post a Comment