Monday, October 4, 2010

ആത്മാവിന്‍റെ വിലാപം


ആത്മാവിന്‍റെ  വിലാപം


ഈ മണ്ണില്‍ നടമാടും ജീവിതത്തില്‍

ഇനിയുമൊഴുക്കുവാന്‍ കണ്ണീരുണ്ടോ
ദു:ഖത്തില്‍ ദുരിതത്തില്‍ ഉഴലുന്നു ഞാന്‍
ദുര്‍വിധിക്കെപ്പോഴും സഹചാരി ഞാന്‍


കാണാത്ത വില്ലന്‍റെ വിളയാട്ടത്തില്‍
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്‍
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു


ഈ ലോക ജീവിതനാടകത്തില്‍
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്‍
ഒരു നാളില്‍ ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്‍ ഞാനില്ലപ്പോള്‍


കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്‍
നാട്ടാര്‍ പുകഴ്ത്തുന്നു നല്ലവന്‍ ഞാന്‍
അതു കേള്‍ക്കാന്‍ ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്‍ ഞാന്‍


ഇവര്‍ നല്‍കും ഈ ഹാസ്യ സമ്മാനങ്ങള്‍
കാണാതെ പോയതാണെന്‍റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്‍
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം


മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

7 comments:

  1. too dificult to read this color
    pls change the font color

    ReplyDelete
  2. hai , my dreams i try to change colour but it is so difficult to me. next time i will try another colour. keep watching thanks

    ReplyDelete
  3. പുണ്യം കിട്ടാത്ത മാനവജന്മങ്ങളാണേറേയുമീ-
    പുണ്യഭൂമുഖത്തുകാണാത്തതെന്തീ വിസ്മയം..!

    കൊള്ളാം കേട്ടൊ ജോഷി.

    ReplyDelete
  4. //മാനവ ജന്മം പുണ്യ ജന്മം
    ആ ജന്മം നന്നായി ജീവിക്കുക//

    നല്ല സന്ദേശം ജോഷി , ഭാവുകങ്ങള്‍ നേരുന്നു. വരികളില്‍ നന്മ പ്രസരിക്കുന്ന ഇത്തരം കവിതകള്‍ തുടര്‍ന്നും എഴുതുക. ഒരു ദുര്‍ഗ്രാഹ്യതയുമില്ല. വാക്കുകള്‍ നേരെ ഹൃദയത്തിലേക്കാണ് കടന്നു വരുന്നത്.

    ReplyDelete
  5. കവിതയുടെ ലാളിത്യം മനോഹരമായി.

    മാനവ ജന്മം പുണ്യ ജന്മം
    ആ ജന്മം നന്നായി ജീവിക്കുക

    നല്ലൊരു സന്ദേശവും അവസാനം നല്‍കി.
    വായിക്കാന്‍ നിറങ്ങള്‍ വലിയ ബുദ്ധിമുന്ട്ടുണ്ടാക്കുന്നു. വായിക്കാന്‍ നല്ലത് ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ആണ്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  6. i change the back ground colour as u people requested

    ReplyDelete
  7. അനിയാ :കവിത നന്നായിട്ടുണ്ട് ...കവിതയുടെ അന്ത്യത്തില്‍ നല്ലൊരു സന്ദേശം...കൊള്ളാം

    ReplyDelete