Saturday, October 22, 2016

മരണമെത്തുന്ന നേരം




എനിക്കാരുമില്ലാതെ പോയി 
ഞാനേകനായന്നു പോയി 
മരണത്തിൻ വിളി കേട്ടു ഞാനോ
മറുവാക്കു മിണ്ടാതെ പോയി 

മരവിച്ചു കിടക്കുന്ന നേരം 
മായ്ക്കുന്നു ലോകത്തിൻ മുന്നിൽ
എന്റെ വിയർപ്പിന്റെ ഗന്ധം
വാസനാ തൈലങ്ങൾ പൂശി 

പൂവിനെ സ്നേഹിച്ചയെന്നെ
പൂക്കളാൽ മൂടുന്നു നിങ്ങൾ 
പിരിയുന്നു ഞാനിന്നു ലോകം 
പൂക്കളാനിന്നെന്റെ തോഴർ 

ഞാനേകെനായിന്ന് പോകും നേര 
മെന്നോടു ചേർന്നവരെല്ലാം
എന്നെ പിരിയുന്ന നേരം 
തോരാതെ കണ്ണീരു വാർക്കും

മരണത്തിൻ മണിമഞ്ചമേറി
മണ്ണിലേക്കായ് ഞാൻ മടങ്ങും ,നേരം 
മൂകനായ്‌ യാത്ര പറയുന്നെരെന്നെ
മണ്ണിട്ടു നിങ്ങൾ മടങ്ങും 

ദിവസങ്ങൾ മുന്നോട്ടു നീങ്ങും നേരം 
ദു:ഖങ്ങൾ മറക്കുന്ന ലോകം 
ഇന്നിന്റെ തിരക്കിന്റെയുള്ളിൽ 
എന്നെ മറക്കുന്നു ലോകം 

ചുവരിലെ ചിത്രമായ്‌ മാറി
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
മൂകനായ്‌ ഞാനപ്പോൾ ചൊല്ലും 
ഇന്നു ഞാൻ നാളെ നീ , സത്യം.


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

2 comments:

  1. ഞാനേകെനായിന്ന് പോകും നേര
    മെന്നോടു ചേർന്നവരെല്ലാം
    എന്നെ പിരിയുന്ന നേരം
    തോരാതെ കണ്ണീരു വാർക്കും

    മരണത്തിൻ മണിമഞ്ചമേറി
    മണ്ണിലേക്കായ് ഞാൻ മടങ്ങും ,നേരം
    മൂകനായ്‌ യാത്ര പറയുന്നെരെന്നെ
    മണ്ണിട്ടു നിങ്ങൾ മടങ്ങും

    ദിവസങ്ങൾ മുന്നോട്ടു നീങ്ങും നേരം
    ദു:ഖങ്ങൾ മറക്കുന്ന ലോകം
    ഇന്നിന്റെ തിരക്കിന്റെയുള്ളിൽ
    എന്നെ മറക്കുന്നു ലോകം

    ReplyDelete