അകാലത്തില്‍ ഒറ്റയ്ക്കാക്കി പിരിഞ്ഞ ഉറ്റവരെ ഓര്‍ത്ത് കേഴുന്ന ഓരോ മനസിന്റെയും മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു
ബാക്കി പത്രം
ജീവിത ദു:ഖങ്ങള്‍ ബാക്കി നിര്‍ത്തി
ജീവന്‍റെ ജീവനേ നീ മറഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍
എന്‍ മിഴിയിതളുകള്‍ നിറയുന്നുവോ
പൂവിന്‍റെ സൗരഭ്യമെന്ന പോലെ
പുലരി തന്‍ പൂന്തെന്നലെന്ന പോലെ
നിന്നുടെയോര്‍മ്മകള്‍ ബാക്കി നിര്‍ത്തി
എന്നെ തനിച്ചാക്കി പോയ് മറഞ്ഞു
ആരോമലേ നിന്‍റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ചു
എന്നുടെ ജീവിത സ്വപ്നമെല്ലാം
ഇന്നിതാ ദു:ഖത്തില്‍ മാഞ്ഞു പോയി
കടിഞ്ഞാണില്ലാത്ത അശ്വം പോലെ
പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു
അറിയാതന്നെന്നെ കണ്ടെത്തി നീ
അറിയാതെ തന്നെ തിരിച്ചു പോയി
അറിയാത്ത സത്യത്തിന്‍ പൊരുളറിയാന്‍
അറിയാതെ ഞാനിന്ന് കൊതിച്ചു പോയി
കാലത്ത് നിന്നെ ഞാന്‍ കണ്ടുവല്ലോ
കട്ടിലില്‍ കിടക്കുന്നു നിശ്ചലമായ്
കാലം കഴിഞ്ഞപ്പോള്‍ കണ്ടു നിന്നെ
കാര്‍മേഘ മദ്ധ്യേ താരകമായ്
അച്ഛനെ ചോദിക്കും കുഞ്ഞിനിന്നു
അമ്പിളി മാമനെ കാട്ടുന്നു ഞാന്‍
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil