Sunday, May 9, 2010

അമ്മയും അമ്പിളിയും



ആരോരുമില്ലാതെ കരയുന്ന നേരത്ത്

അകലേയ്ക്കു നോക്കി ഞാനിരുന്നു പൊന്നേ
അകലെയാണെങ്കിലും  എന്‍റെ മുത്തേ

അറിയാതെ നിന്നെ സ്നേഹിച്ചല്ലോ

നിന്മുഖം കാണുമ്പോള്‍ എന്‍ മനോദു:ഖങ്ങള്‍
അന്നോളമിന്നോളം മായുന്നല്ലോ
ആ നീലരാവിന്റെ വര്‍ണപ്രഭയില്‍ ഞാന്‍
ആരോമലേ നിന്നെ കണ്ടുവല്ലോ

പാല്‍നിലാ പൊഴിയുന്ന നിന്നുടെ പുഞ്ചിരി 
പയ്യെ ,പയ്യെ  ഞാന്‍ സ്വന്തമാക്കി  
എന്‍ മുഖതാരില്‍ വിരിഞ്ഞൊരാ പുഞ്ചിരി
നിന്നുടെ സ്നേഹത്തിന്‍ രൂപമല്ലേ


അമ്മതന്‍ തോളിലായ് കരയുന്നയെന്നെ
അമ്പിളി മാമനെ കാട്ടിത്തന്നു
നിന്നുടെ രൂപത്തില്‍ മയങ്ങിയന്ന്
എന്‍ മിഴിയിതളുകള്‍ അടഞ്ഞുവല്ലോ

അന്നുതൊട്ടിന്നോളം എന്നുടെ ദു:ഖങ്ങള്‍
നിന്നോടു ചൊല്ലുമ്പോള്‍ മായുന്നല്ലോ
അമ്പിളിമാമന്റെ പാല്‍നിലാ പുഞ്ചിരി

അമ്മതന്‍ പുഞ്ചിരി തന്നെയല്ലേ

അകലെയാണെങ്കിലും അമ്മതന്‍ പുഞ്ചിരി
അമ്പിളി തന്നില്‍ കാണുന്നു ഞാന്‍
അരികിലില്ലെങ്കിലും എന്‍റെ മുത്തേ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil