
കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ
കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ
കണ്ണാ നീയെന്നെ വെറുക്കല്ലേ കണ്ണാ
നീയല്ലാതെനിക്കൊരു സാരഥിയില്ലാ
നീയില്ലാതെനിക്കൊരു വിജയവുമില്ലാ
പാര്‍ത്ഥന്റെ സാരഥിയായ കണ്ണാ
പൈയ്ക്കളെ മേയിച്ചു നടന്ന കണ്ണാ
കാളിന്ദി തീരത്ത് കാമിനിമാരുമായ്
കളിച്ചും ചിരിച്ചും നടന്ന കണ്ണാ
കണ്ണനെ സ്നേഹിച്ച ഗോപികമാരുടെ
കനവിനെ തകര്‍ത്തൊരു കള്ളനല്ലേ
രാധതന്‍ മാനസം കവര്‍ന്ന നീ അന്നെത്ര
ഗോപികമാരുടെ മനം തകര്‍ത്തു
പാര്‍ത്ഥന്റെ തേരില്‍ നീ സാരഥിയായ്
ഗീതോപദേശങ്ങള്‍ നല്കിയില്ലേ
കംസനെ വധിച്ചു തുടങ്ങിയ അങ്കത്തില്‍
കൌരവപ്പടയും തോറ്റൊടുങ്ങി
കണ്ണാ നിന് സാമീപ്യം തേടി ഞാനെന്നും
കൃഷ്ണന്റെ കോവിലില്‍ തൊഴുതിടുന്നു
അമ്പല മുറ്റത്തു കൊളുത്തിയാ നെയ്ത്തിരി
ഇന്നെന്റെ മനസിന്റെ ദീപമായി
മാനത്തു മഴക്കാറു കാണുമ്പോള്‍ നീയെന്റെ
മനസിലേയ്ക്കെത്തുന്നു മാരിവില്ലായ്
മഴ പെയ്തൊഴിയുമ്പോള്‍ മാനം തെളിയുമ്പോള്‍
മനസിലെ ഭാരവും പെയ്തൊഴിയും
കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ
കണ്ണാ നീയെന്നെ വെറുക്കല്ലേ കണ്ണാ
നീയല്ലാതെനിക്കൊരു സാരഥിയില്ലാ
നീയില്ലാതെനിക്കൊരു വിജയവുമില്ലാ
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil