നിലാവിന്‍റെ സംഗീതം
ഈ നീലരാവിന്‍റെ ഈറന്‍ പുതപ്പില്‍ ഞാന്‍
ഈ നീലരാവിന്‍റെ ഈറന്‍ പുതപ്പില്‍ ഞാന്‍
ഇന്നിതാ സംഗീതം കേട്ടിടുന്നു
ഈറനുടുത്തു നീ വന്നിങ്ങു നില്‍ക്കുമ്പോള്‍
ഇന്നെന്‍റെ മാനസം നിറഞ്ഞിടുന്നു
ഈറനുടുത്തു നീ വന്നിങ്ങു നില്‍ക്കുമ്പോള്‍
ഇന്നെന്‍റെ മാനസം നിറഞ്ഞിടുന്നു
അന്നു നീ പാടിയ പാട്ടിന്‍റെയീണം
ഇന്നുമെന്‍ കാതില്‍ മുഴങ്ങിടുന്നു
ഇന്നിതാ ഞാനാ പാട്ടിന്‍റെയീരടി
എന്‍റെ മനസോടു മന്ത്രിക്കുന്നു
നേരം വെളുക്കുമ്പോള്‍ കൂവുന്ന കോഴിയും
നേരം മയങ്ങുമ്പോള്‍ മൂളുന്ന മൂങ്ങയും
എന്നുടെയാമോദം തല്ലിക്കെടുത്തുവാന്‍
ഇന്നിതാ പെയ്യുന്ന പേമാരിയും
സരയൂ നദിയുടെ തീരത്തു നിന്നു ഞാന്‍
സംഗീതമിന്നും കേട്ടിടുന്നു
ഇന്നുമെന്‍ കാതില്‍ മുഴങ്ങിടുന്നു
ഇന്നിതാ ഞാനാ പാട്ടിന്‍റെയീരടി
എന്‍റെ മനസോടു മന്ത്രിക്കുന്നു
നേരം വെളുക്കുമ്പോള്‍ കൂവുന്ന കോഴിയും
നേരം മയങ്ങുമ്പോള്‍ മൂളുന്ന മൂങ്ങയും
എന്നുടെയാമോദം തല്ലിക്കെടുത്തുവാന്‍
ഇന്നിതാ പെയ്യുന്ന പേമാരിയും
സരയൂ നദിയുടെ തീരത്തു നിന്നു ഞാന്‍
സംഗീതമിന്നും കേട്ടിടുന്നു
ഓളങ്ങള്‍ മൂളുന്ന നദിയുടെ താളവും
ഓമലിന്‍ താളവുമൊന്നു പോലെ
എത്രയോ നാളായാ പാട്ടിന്‍റെയീണം
എന്നുടെ ഹൃത്തിന്‍റെ താളമാക്കി
എന്നുടെ ഹൃത്തിന്‍റെ താളമാക്കി
നിന്നിലെ സംഗീതം നില്‍ക്കുന്ന വേളയില്‍
എന്നിലെ സ്പന്ദനം നിന്നിടുന്നു
ആ നേരം ഈ ഭൂമി മൂകമാകും
ആ നേരം നമ്മളും മൂകരാകും
ആകാശമീതെ മാലാഖമാര്‍
ആയിരം ഗീതങ്ങള്‍ പാടുമന്ന്
ആ ഗാനം കേള്‍ക്കാനായ് കാത്തിരിക്കാം
ആയിരം ജന്മങ്ങള്‍ കാത്തിരിക്കാം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ആ നേരം ഈ ഭൂമി മൂകമാകും
ആ നേരം നമ്മളും മൂകരാകും
ആകാശമീതെ മാലാഖമാര്‍
ആയിരം ഗീതങ്ങള്‍ പാടുമന്ന്
ആ ഗാനം കേള്‍ക്കാനായ് കാത്തിരിക്കാം
ആയിരം ജന്മങ്ങള്‍ കാത്തിരിക്കാം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
No comments:
Post a Comment