
സന്ധ്യ തന് നൊമ്പരം
ചന്ദനം മണക്കുന്ന
സന്ധ്യതന്‍ ഇരുളില്‍ ഞാന്‍
ചന്ദനം മണക്കുന്ന
സന്ധ്യതന്‍ ഇരുളില്‍ ഞാന്‍
കാണുന്നൂ എന്നെപ്പോലെ
സൂര്യനും ശോകനായ്
ചെമ്മാനം തുടച്ചു നീ
പോയല്ലോ സാഗരത്തില്‍
അന്നേരം കണ്ടു ഞാനാ
അമ്പിളി പൂനിലാവ്
സൂര്യനെ കണ്ടപോലെ
സന്ധ്യയോ കാണുന്നിതാ
ചന്ദ്രന്റെ ലോലമായ
അമ്പിളി പൂനിലാവ്
സൂര്യനും ശോകനായ്
ചെമ്മാനം തുടച്ചു നീ
പോയല്ലോ സാഗരത്തില്‍
അന്നേരം കണ്ടു ഞാനാ
അമ്പിളി പൂനിലാവ്
സൂര്യനെ കണ്ടപോലെ
സന്ധ്യയോ കാണുന്നിതാ
ചന്ദ്രന്റെ ലോലമായ
അമ്പിളി പൂനിലാവ്
ചെമ്മാനം തരുന്നൊരാ
സൂര്യനോ നിനക്കിഷ്ടം
പൂനിലാ വിതറുന്ന
ചന്ദ്രനോ നിനക്കിഷ്ടം
പൂനിലാ വിതറുന്ന
ചന്ദ്രനോ നിനക്കിഷ്ടം
സന്ധ്യയേ പറയു നീ
കേള്‍ക്കുവാന്‍ കൊതിയായി
ഇന്നോളം ഭൂമുഖത്ത്
കണ്ടെത്താ ഉത്തരത്തെ
സൂര്യനെ പിരിയുന്ന
നിന്നുടെ മനസിന്റെ
വേദന മറയുന്നു
കേള്‍ക്കുവാന്‍ കൊതിയായി
ഇന്നോളം ഭൂമുഖത്ത്
കണ്ടെത്താ ഉത്തരത്തെ
സൂര്യനെ പിരിയുന്ന
നിന്നുടെ മനസിന്റെ
വേദന മറയുന്നു
അമ്പിളി വന്ന നേരം
കരയും ജലവുമായ്
അതിരു തിരിക്കുന്ന
അതിരു തിരിക്കുന്ന
ഓളത്തിന് നൊമ്പരം ഞാന്‍
കാണുന്നൂ സന്ധ്യേ നിന്നില്‍
ഏതാണ് സന്ധ്യക്കിഷ്ടം
എന്നൊരാ ചോദ്യത്തിന്
നിങ്ങള്‍ക്ക് ഊഹിച്ചീടാം
ഏതാണ് സന്ധ്യക്കിഷ്ടം
എന്നൊരാ ചോദ്യത്തിന്
നിങ്ങള്‍ക്ക് ഊഹിച്ചീടാം
നിങ്ങടെ യുക്തി പോലെ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil