
ഇന്നല്ലോ ക്രിസ്മസ് പൊന്‍പുലരി
ഈശോയെ വാഴ്ത്തുന്ന പൊന്‍പുലരി
ഈണത്താല്‍ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജാതിയും മതവും പ്രശ്നമല്ല
നക്ഷത്രദീപങ്ങള്‍ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്ക്കു വന്നു ഭൂവില്‍
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
കന്യകാ മേരിതന്‍ പുത്രനായ്
മണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ഈ നീലരാവിന്‍റെ പൊന്‍പ്രഭയില്‍
നക്ഷത്രദീപങ്ങള്‍ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ ആട്ടിടയര്‍
ദൈവത്തിന്‍ സൂനുവേ നമിച്ചിടുന്നു
മാലാഖമാരിതാ പാടിടുന്നു
വിണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
മാനവപുത്രന്‍റെ ജന്മദിനം
മാനവരൊന്നായ് ആഘോഷിക്കാം
നന്മകള്‍ ചെയ്തു നോമ്പുകള്‍ നോറ്റ്
നമുക്ക് സന്തോഷം പങ്കുവെയ്ക്കാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ക്രിസ്മസ് രാത്രിയില്‍ ഉണര്‍ന്നിരിക്കാം
ക്രിസ്തുവില്‍ സന്തോഷം പങ്കുവെയ്ക്കാം
മഞ്ഞിന്‍റെ കുളിരില്‍ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
congras.......very nice
ReplyDeletenice..... kep writting.........
ReplyDelete