Sunday, May 9, 2010

അമ്മയും അമ്പിളിയും



ആരോരുമില്ലാതെ കരയുന്ന നേരത്ത്

അകലേയ്ക്കു നോക്കി ഞാനിരുന്നു പൊന്നേ
അകലെയാണെങ്കിലും  എന്‍റെ മുത്തേ

അറിയാതെ നിന്നെ സ്നേഹിച്ചല്ലോ

നിന്മുഖം കാണുമ്പോള്‍ എന്‍ മനോദു:ഖങ്ങള്‍
അന്നോളമിന്നോളം മായുന്നല്ലോ
ആ നീലരാവിന്റെ വര്‍ണപ്രഭയില്‍ ഞാന്‍
ആരോമലേ നിന്നെ കണ്ടുവല്ലോ

പാല്‍നിലാ പൊഴിയുന്ന നിന്നുടെ പുഞ്ചിരി 
പയ്യെ ,പയ്യെ  ഞാന്‍ സ്വന്തമാക്കി  
എന്‍ മുഖതാരില്‍ വിരിഞ്ഞൊരാ പുഞ്ചിരി
നിന്നുടെ സ്നേഹത്തിന്‍ രൂപമല്ലേ


അമ്മതന്‍ തോളിലായ് കരയുന്നയെന്നെ
അമ്പിളി മാമനെ കാട്ടിത്തന്നു
നിന്നുടെ രൂപത്തില്‍ മയങ്ങിയന്ന്
എന്‍ മിഴിയിതളുകള്‍ അടഞ്ഞുവല്ലോ

അന്നുതൊട്ടിന്നോളം എന്നുടെ ദു:ഖങ്ങള്‍
നിന്നോടു ചൊല്ലുമ്പോള്‍ മായുന്നല്ലോ
അമ്പിളിമാമന്റെ പാല്‍നിലാ പുഞ്ചിരി

അമ്മതന്‍ പുഞ്ചിരി തന്നെയല്ലേ

അകലെയാണെങ്കിലും അമ്മതന്‍ പുഞ്ചിരി
അമ്പിളി തന്നില്‍ കാണുന്നു ഞാന്‍
അരികിലില്ലെങ്കിലും എന്‍റെ മുത്തേ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

8 comments:

  1. അമ്പിളി യമ്മ !

    അന്നുതൊട്ടിന്നോളം എന്നുടെ ദു:ഖങ്ങള്‍
    നിന്നോടു ചൊല്ലുമ്പോള്‍ മായുന്നല്ലോ

    അതെ താളത്തിലുള്ള ഒരു സ്നേഹപ്രവാഹം...
    നന്നായിരിക്കുന്നു ജോഷി...

    ബ്ലൊഗ്ഗിനെ ഒന്നുകൂടി അഴകുവരുത്തിയോ?

    ReplyDelete
  2. muraliyetta, thanks4 the comments. ippol click cheythall udane vayikkan pattumo?

    ReplyDelete
  3. ഇതുവഴി പോയപ്പോള്‍ കയറിയതാ. കവിതയെപറ്റി പറയാനുള്ള ഒന്നും എന്റെ headല്‍ ഇല്ല. എന്നാലും വായിച്ചു കേട്ടോ..

    ReplyDelete
  4. joshy..regualrly reading your
    nice works in bilathy and ss.
    You were a student of St.Stephen's?
    which year?

    my sister is married to Vllichira padinja
    ttinkara thanathu....all the best..

    vincent
    Dubai

    ReplyDelete
  5. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  6. thanks anitha,read all poems and follow my blogs for future poems

    ReplyDelete
  7. അമ്പിളിമാമന്റെ പാല്‍നിലാ പുഞ്ചിരി
    അമ്മതന്‍ പുഞ്ചിരി തന്നെയല്ലേ

    very good lines. congrats

    ReplyDelete