Sunday, August 1, 2010

തംബുരുവും തമ്പുരാട്ടിയും

തംബുരുവാകുന്ന തമ്പുരാട്ടി നിന്‍റെ
തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ
എന്‍ കരസ്പര്‍ശത്താല്‍ നിന്നിലെ രാഗങ്ങള്‍
മാലോകരെല്ലാരും അറിഞ്ഞീടട്ടെ 



നീയാകും തംബുരു എന്നുടെ വിരലിനാല്‍
മീട്ടുന്ന രാഗങ്ങള്‍ അവര്‍ണ്ണനീയം
ഏഴേഴു സാഗരം ഏഴേഴു സ്വരങ്ങളായ്

നിന്നുടെ തംബുരു ഉയര്‍ത്തിടുന്നു 

എന്നുടെ സ്വപ്നത്തില്‍ നിന്നുടെ രാഗങ്ങള്‍

ആയിരം ചിറകുമായ് പറന്നിറങ്ങി
നിന്നുടെ മോഹങ്ങള്‍ എന്‍ കരവിരലിനാല്‍
പൂവണിഞ്ഞീടുവാന്‍ അനുവദിക്കൂ


അളകാപുരിയിലെ അപ് സരസെന്നപോല്‍
നീയെന്‍റെ ഹൃദയത്തില്‍ നൃത്തമാടി
നിന്നുടെ സ്വയംവരപന്തലില്‍  
ഞാനൊരു ഗന്ധര്‍വ്വനായിന്നവതരിച്ചു


എന്നുടെ സ്വര്‍ഗീയ സൗഭാഗ്യമെല്ലാം
നിന്നുടെ മുന്‍പില്‍ കാഴ്ച വയ്ക്കാം
തംബുരുവാകുന്ന തമ്പുരാട്ടി നിന്‍റെ  

തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ





ജോഷിപുലിക്കൂട്ടില്‍
 copyright©joshypulikootil

2 comments:

  1. ‘എന്നുടെ സ്വര്‍ഗീയ സൗഭാഗ്യമെല്ലാം
    നിന്നുടെ മുന്‍പില്‍ കാഴ്ച വയ്ക്കാം
    തംബുരുവാകുന്ന തമ്പുരാട്ടി നിന്‍റെ
    തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ...’


    ബ്ലോഗ്ഗിന്റെ ഭംഗിപോലെ തന്നെ അതിഭംഗിയേറിയ വരികൾ കേട്ടൊ ജോഷി

    ReplyDelete
  2. താങ്ക്സ് മി. ജോഷി. എന്റെ ഒരു കവിതയ്ക്ക് നിങ്ങളിട്ട കമന്റാണ്‌ എന്നെ ഇവിടെ എത്തിച്ചത്. അഭിപ്രായത്തിന്‌ നന്ദി. ഞാൻ പൊതുവെ മറ്റു ബ്ലോഗുകൾ വായിക്കുന്നത് കുറവാണ്‌. സമയം കിട്ടാത്തതു കൊണ്ടാണ്‌. കിട്ടുന്ന സമയം പുതിയ അറബിക്കവിതകളും പരതി നടക്കും. താങ്ക്സ്. കവിതകൾ വീണ്ടും വീണ്ടും തിരുത്തിയെഴുതി ഭംഗി കൂട്ടുക. വൃത്തവും പ്രാസവുമെല്ലാം കുറെയൊക്കെ ശ്രദ്ധിക്കുന്നവരെയേ കാലം ഓർക്കുകയുള്ളൂ എന്നാണെനിക്കു തോന്നുന്നത്. അറബിക്കവിതകളുടെ മലയാളം പരിഭാഷകളോടു താല്പ്പര്യമുണ്ടെങ്കിൽ എന്റെ ബ്ലോഗ് സന്ദർശിക്കാം.

    ReplyDelete