Wednesday, September 29, 2010

ബാക്കി പത്രം

അകാലത്തില്‍ ഒറ്റയ്ക്കാക്കി പിരിഞ്ഞ ഉറ്റവരെ ഓര്‍ത്ത്‌ കേഴുന്ന ഓരോ മനസിന്റെയും മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു





ബാക്കി പത്രം

ജീവിത ദു:ഖങ്ങള്‍ ബാക്കി നിര്‍ത്തി
ജീവന്‍റെ ജീവനേ നീ മറഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍ 
എന്‍ മിഴിയിതളുകള്‍ നിറയുന്നുവോ


പൂവിന്‍റെ സൗരഭ്യമെന്ന പോലെ
പുലരി തന്‍ പൂന്തെന്നലെന്ന പോലെ
നിന്നുടെയോര്‍മ്മകള്‍ ബാക്കി നിര്‍ത്തി
എന്നെ തനിച്ചാക്കി പോയ്‌ മറഞ്ഞു


ആരോമലേ നിന്‍റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ചു
എന്നുടെ ജീവിത സ്വപ്നമെല്ലാം
ഇന്നിതാ  ദു:ഖത്തില്‍ മാഞ്ഞു പോയി


കടിഞ്ഞാണില്ലാത്ത  അശ്വം പോലെ

പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു

അറിയാതന്നെന്നെ കണ്ടെത്തി നീ

അറിയാതെ തന്നെ തിരിച്ചു പോയി
അറിയാത്ത സത്യത്തിന്‍ പൊരുളറിയാന്‍
അറിയാതെ ഞാനിന്ന്‌  കൊതിച്ചു പോയി



കാലത്ത് നിന്നെ ഞാന്‍ കണ്ടുവല്ലോ
കട്ടിലില്‍ കിടക്കുന്നു നിശ്ചലമായ്
കാലം കഴിഞ്ഞപ്പോള്‍ കണ്ടു നിന്നെ
കാര്‍മേഘ മദ്ധ്യേ താരകമായ്


അച്ഛനെ ചോദിക്കും കുഞ്ഞിനിന്നു
അമ്പിളി മാമനെ കാട്ടുന്നു ഞാന്‍
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

8 comments:

  1. ayoo ee green color ...vaayikaan vayya

    ReplyDelete
  2. ആദ്യം തന്നെ മലയാള സാഹിത്യവേദി നടത്തിയ കവിതാമത്സരത്തിൽ സമ്മാനം നേടിയതിന് അഭിനന്ദനങ്ങൾ ...

    ‘അറിയാത്ത സത്യത്തിന്‍ പൊരുളറിയാന്‍
    അറിയാതെ ഞാനിന്ന്‌ കൊതിച്ചു പോയി‘

    ഈ ‘ബാക്കിപത്രം’ നന്നായിട്ടുണ്ട് കേട്ടൊ
    നല്ല താ‍ളത്തോടെ ഉരുവിടാവുന്ന വരികൾ...

    പിന്നെ നമ്മൾ മീറ്റ് നടത്തിയ ഒരു അവലോകനം ഞാൻ ഇന്നലെ പോസ്റ്റ് ചെയ്തതിൽ ജോഷിയുടെ ലിങ്ക് ചേർത്തിട്ടുണ്ട്,എന്തെങ്കിലും എഡിറ്റിങ്ങ് നടത്തേണ്ടതുണ്ടെങ്കിൽ അറിയിക്കുമല്ലോ..അല്ലേ

    ReplyDelete
  3. കടിഞ്ഞാണില്ലാത്ത അശ്വം പോലെ
    പൊട്ടിയ പമ്പരമെന്ന പോലെ
    ഈ ജീവിതത്തിന്റെ ബാക്കി പത്രം
    ഞാനിന്നോടി തീര്‍ത്തിടുന്നു

    ReplyDelete
  4. ആരോമലേ നിന്‍റെ മോഹമെല്ലാം
    ആ ദിവസത്തില്‍ അസ്തമിച്ചു
    എന്നുടെ ജീവിത സ്വപ്നമെല്ലാം
    ഇന്നിതാ ദു:ഖത്തില്‍ മാഞ്ഞു പോയി

    കടിഞ്ഞാണില്ലാത്ത അശ്വം പോലെ
    പൊട്ടിയ പമ്പരമെന്ന പോലെ
    ഈ ജീവിതത്തിന്റെ ബാക്കി പത്രം
    ഞാനിന്നോടി തീര്‍ത്തിടുന്നു

    ReplyDelete
  5. very touching poem..........

    ReplyDelete
  6. മോനെ :എന്തെ കവിതകളൊക്കെ വായിക്കുമ്പോള്‍ ഒരു ദുഖത്തിന്റെ നിഴല്‍ പരക്കുന്നു...ഇങ്ങിനെയുള്ള കൃതികളോട് താല്പ്പര്യ ക്കൂടുതല്‍ കൊണ്ടാണോ അതോ എന്തെങ്കിലും വിഷമതകള്‍....

    ReplyDelete
  7. chechy. mattullavarude kanneer kaanan kazhiyunnidathhanu oru kavithayude jananam. thanks for the comments

    ReplyDelete