അറിയാത്തൊരു നൊമ്പരം
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
കാണുവാനായ് കാത്തു നിന്നു ഞാന്‍
കാതരേ നിന്‍ വഴിയിലായ്
കൂട്ടുകാരോത്തു നീ നടന്നപ്പോള്‍
കൂട്ടുതേടി ഞാന്‍ കൂടെ വന്നു
പൂത്തു നില്‍ക്കും പൂമരം പോല്‍
പൂവിതറി നീ എന്റെയുള്ളില്‍
എന്‍ മനസിന്‍ ശലഭമായ് നീ
നാളുതോറുമെന്‍ തേന്‍ കുടിച്ചു
അമ്പലത്തിലെ ആല്‍ത്തറയില്‍
അന്നു നമ്മള്‍ കണ്ടുമുട്ടി
അന്നു നിന്നെ കണ്ടതില്‍
പിന്നെന്റെയുള്ളം തളിരണിഞ്ഞു
മനസിനുള്ളിലെ നൊമ്പരം ഞാന്‍
മനസ്വിനി , നിന്നോടു ചൊല്ലീ
മഴവില്ല് കണ്ടൊരു മയിലിനേപ്പോള്‍
മാനസത്തില്‍ നീ നൃത്തമാടി
എന്‍ മനസിന്‍ താളമായ് നീ
എന്നുമെന്നുടെ കൂടെ നില്‍ക്കാം
എന്നുചോല്ലിയ നേരമെന്നുടെ
നെഞ്ചിനുള്ളില്‍ നീ ലഹരിയായി
നിലവിളക്കു സാക്ഷിയാക്കി ഞാന്‍
നിന്‍ കഴുത്തില്‍ താലി ചാര്‍ത്തി
ആ വിളക്കിന്‍ പൊന്‍പ്രഭ ഞാന്‍
കണ്ടിടുന്നു നിന്‍റെ കണ്ണില്‍
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil