അറിയാത്തൊരു നൊമ്പരം
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
കാണുവാനായ് കാത്തു നിന്നു ഞാന്‍
കാതരേ നിന്‍ വഴിയിലായ്
കൂട്ടുകാരോത്തു നീ നടന്നപ്പോള്‍
കൂട്ടുതേടി ഞാന്‍ കൂടെ വന്നു
പൂത്തു നില്‍ക്കും പൂമരം പോല്‍
പൂവിതറി നീ എന്റെയുള്ളില്‍
എന്‍ മനസിന്‍ ശലഭമായ് നീ
നാളുതോറുമെന്‍ തേന്‍ കുടിച്ചു
അമ്പലത്തിലെ ആല്‍ത്തറയില്‍
അന്നു നമ്മള്‍ കണ്ടുമുട്ടി
അന്നു നിന്നെ കണ്ടതില്‍
പിന്നെന്റെയുള്ളം തളിരണിഞ്ഞു
മനസിനുള്ളിലെ നൊമ്പരം ഞാന്‍
മനസ്വിനി , നിന്നോടു ചൊല്ലീ
മഴവില്ല് കണ്ടൊരു മയിലിനേപ്പോള്‍
മാനസത്തില്‍ നീ നൃത്തമാടി
എന്‍ മനസിന്‍ താളമായ് നീ
എന്നുമെന്നുടെ കൂടെ നില്‍ക്കാം
എന്നുചോല്ലിയ നേരമെന്നുടെ
നെഞ്ചിനുള്ളില്‍ നീ ലഹരിയായി
നിലവിളക്കു സാക്ഷിയാക്കി ഞാന്‍
നിന്‍ കഴുത്തില്‍ താലി ചാര്‍ത്തി
ആ വിളക്കിന്‍ പൊന്‍പ്രഭ ഞാന്‍
കണ്ടിടുന്നു നിന്‍റെ കണ്ണില്‍
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
മധുരമുള്ളോരു നൊമ്പരം ഞാന്‍
ReplyDeleteഅറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
നല്ല വരികള്‍
ഇതാണ് സാക്ഷാൽ പ്രണയ നൊമ്പരം..
ReplyDeleteകേട്ടൊ എന്റെ പ്രണയവല്ലഭാ...
പിന്നെ ഇപ്പോഴും നാട്ടിലെല്ലാം പോകുമ്പോൾ ആ പ്രണയിനിയെ കണ്ടുമുട്ടാറുണ്ടോ..?
നന്ദി റാംജി. അത്പോലെ തന്നെ മുരളിയെട്ടനും . പ്രണയം കൂടെ ഉണ്ടെങ്കില്‍ ഇപ്പോഴും വിരഹം കൂടെ ഉണ്ടാകും. ഈ നൊമ്പരം ഒരു സുഖമല്ലേ ഭായി .....
ReplyDeleteപുലിക്കൂട്ടിലും കവിത ജനിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായി . താങ്കള്‍ക്കു നല്ലൊരു കവി ഹൃദയമുണ്ട് .അതിനെ ഒന്നുകൂടി പരിപോഷിപ്പിക്കണം . അതിനു കൂടുതല്‍ കവിതകള്‍ വായിക്കണം . താങ്കളുടെ വരികള്‍ നന്നായിരിക്കുന്നു . ഒരേ വാക്കുകളുടെ ആവര്‍ത്തനത്തിന്നു പകരം അതേ അര്‍ത്ഥം വരുന്ന മറ്റു പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ കവിതയുടെ ഭംഗി വര്‍ദ്ധിക്കും . ബ്ലോഗിലെ ഒരു കാവ്യ പുലിയാകട്ടെ എന്നാശംസിക്കുന്നു
ReplyDeletethanks abdul ksdaer
ReplyDeleteGoof poem..simple and humble love !
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletevayichappo manasil ariyathoru nombaram
ReplyDeleteassalayittundu..... aashamsakal..............
ReplyDeleteനല്ല കുവിത
ReplyDeleteസരളം
തരളിതം
ഹൃദ്യം
നല്ലൊരു കവിത
ReplyDeleteഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.
ആശംസകൾ
ജോഷി ദേ ഞാന്‍ എത്തി..ആശംസകള്‍...
ReplyDeletethanks
ReplyDeletesaleem, sree ,
anas,jayaraj,kusumom,kalavallabhanand vincent
for the comments
പുലി പോര്‍ട്സ്മൌത്തിലാണോ...പഠനത്തിന്റെ ഭാഗമായി ഞാന്‍ കഴിഞ്ഞ കൊല്ലം അവിടെ വന്നിരുന്നു...തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു പഴയ ജെനറെഷന്‍ പ്ലാന്റ്...
ReplyDeleteജോഷി, കവിത നന്നായിരിക്കുന്നു.
ReplyDeleteഎന്റെ ബ്ലോഗില്‍ വന്നതിനും നല്ല കംമെന്റ്സിനും നന്ദി.
ഞാന്‍ ഉപയോഗിക്കുന്ന ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി, തൂലിക തുടങ്ങിയവയാണ്. അവ കൂടുതല്‍ ആകര്‍ഷണീയമായി തോന്നുന്നു.
ഇവിടെ പോയാല്‍ അവ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെയും കൂടുതല്‍ സഹായങ്ങള്‍ ലഭിക്കും.
kollam..nanayittudu,,
ReplyDeletenannayirikkunnu..... congratz
ReplyDeleteമലയാള മണ്ണിന്റെ മണവും മനസ്സും കാത്തുസൂക്ഷിക്കുന്ന ജോഷീ,നന്ദി.
ReplyDeleteഹൃദയം കയ്യേറുന്ന വരികള്‍ ശരിക്കും ആസ്വദിച്ചു
ReplyDeletevibhavasheshi.blogspot.com
ReplyDeleteIs a blog from where I got information about you.....
And about ur poems....