Monday, November 12, 2012

അകലങ്ങളിലുള്ള തമ്പുരാനേ

അകലങ്ങളിലുള്ള തമ്പുരാനേ 
അരികിലായി നീയിന്നണഞ്ഞിടെണേ
ആരോടും പറയാത്ത നൊമ്പരങ്ങള്‍ 
ആരുമറിയാതെ പങ്കുവയ്ക്കാം 

മനസിലെ ദു:ഖത്തിന്‍ ഭാരമെല്ലാം 
മാതാവിന്‍ മടിയില്‍ ഞാനിറക്കിടുന്നു 
നിന്നുടെയമ്മ തന്‍ ചാരെ നില്‍ക്കും 
എന്നെ നിന്‍ സന്നിധി ചേര്‍ക്കു നാഥാ 

ആഹ്ലാദചിത്തനായി അരികിലെത്തി
ആനന്ദ ഗീതികള്‍ പാടിടാം ഞാന്‍ 
മാലാഖമാരുടെ വാദ്യങ്ങളാല്‍ 
മാനവരാശിയതേറ്റു പാടും 

മനസിലെ നൊമ്പരം നീക്കി നാഥാ 
എന്‍ ചിത്തം നിന്നോടു ചേര്‍ക്കു നാഥാ 
തവതിരുതണലില്‍ ഞാനെന്നുമെന്നും 
സുവിശേഷ ഗീതികള്‍ പാടിടട്ടെ 


ജോഷി പുലിക്കൂട്ടില്‍ 
copyright©joshypulikootil 


7 comments:

  1. വള്ളരെ ഹ്രസ്മാണഗീലുംനല്ലതാണു,താള മുണ്ട് ആവര്‍ത്തിച്ച്‌ വയ്ക്കാന്‍ തോന്നും

    ReplyDelete
  2. മനസിലെ നൊമ്പരം നീക്കി നാഥാ
    എന്‍ ചിത്തം നിന്നോടു ചേര്‍ക്കു നാഥാ
    തവതിരുതണലില്‍ ഞാനെന്നുമെന്നും
    സുവിശേഷ ഗീതികള്‍ പാടിടട്ടെ ..

    ഇന്നാണിത് വായിച്ചത് കേട്ടോ ജോഷി

    ReplyDelete
  3. Simple language and sweet

    ReplyDelete