നിരാശയിലെ പ്രത്യാശ
...................................
...................................
പാരിടം വിട്ടു നീയിരുളിൽ മറയുമ്പോൾ
പ്രാണനാമെന്നെ മറക്കുമോ നീ
ഇക്കാലമത്രയും കണ്ട കനവുകൾ
ഇനിയുള്ള ജീവിതമോർക്കുമോ നീ
പ്രാണനാമെന്നെ മറക്കുമോ നീ
ഇക്കാലമത്രയും കണ്ട കനവുകൾ
ഇനിയുള്ള ജീവിതമോർക്കുമോ നീ
ആരിലും മോഹം ജനിപ്പിക്കും നമ്മുടെ
ആർദ്രമാം സ്നേഹം അലയടിക്കും
എന്റെ മനസിന്റെ ഒരോ തനുവിലും
എന്നുമീയനുരാഗം ചിറകടിക്കും
ആർദ്രമാം സ്നേഹം അലയടിക്കും
എന്റെ മനസിന്റെ ഒരോ തനുവിലും
എന്നുമീയനുരാഗം ചിറകടിക്കും
അർബ്ബുദമെന്നൊരു ക്രൂരമാം രോഗം
ആരെയും തോൽപ്പിക്കും പോരാളിയായ്
എന്നെയും നിന്നെയും രണ്ടാക്കി മാറ്റി
യന്നെന്റെ ജീവിതം ഇരുളിൽ മറഞ്ഞു
ആരെയും തോൽപ്പിക്കും പോരാളിയായ്
എന്നെയും നിന്നെയും രണ്ടാക്കി മാറ്റി
യന്നെന്റെ ജീവിതം ഇരുളിൽ മറഞ്ഞു
ഇനിയുള്ള ജീവിതമാർക്കെന്നുവേണ്ടി
യെന്നുള്ള ചോദ്യമുയർത്തിടുമ്പോൾ
നിന്നുടെ മോഹം പൂർത്തിയാക്കീടുവാൻ
എന്നുള്ള പ്രത്യാശയെന്നെ നയിച്ചിടും
യെന്നുള്ള ചോദ്യമുയർത്തിടുമ്പോൾ
നിന്നുടെ മോഹം പൂർത്തിയാക്കീടുവാൻ
എന്നുള്ള പ്രത്യാശയെന്നെ നയിച്ചിടും
ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil
കൊള്ളാം. ഇതിനൊക്ക സമയം എങ്ങനെ കിട്ടുന്നു? Keep it up.��
ReplyDeleteGreat..
Deleteനന്ദി
Deleteനന്ദി ഷാജൻ .
ReplyDeleteഇനിയുള്ള ജീവിതമാർക്കെന്നുവേണ്ടി
ReplyDeleteയെന്നുള്ള ചോദ്യമുയർത്തിടുമ്പോൾ
നിന്നുടെ മോഹം പൂർത്തിയാക്കീടുവാൻ
എന്നുള്ള പ്രത്യാശയെന്നെ നയിച്ചിടും
പ്രത്യാശയിലൂടെ മുന്നോട്ട് .... അണ്ണാ നന്ദി
Delete