Friday, September 11, 2009
മാനിഷാദ
മാറുന്ന കൊടിയുടെ മാറ്റൊന്നു കൂട്ടുവാന്‍
മാനവനെ തന്നെ വധിക്കുന്നു മര്‍ത്യന്‍
രക്തസാക്ഷിക്കായ് സ്മാരകം പണിയുന്നു
ജീവഛവങ്ങളായ് വാഴുന്നു കുട്ടികള്‍
അവരുടെ വേദന ആരറിയാന്‍
അവരുടെ നൊമ്പരം ആരറിയാന്‍
അനാഥത്വത്തിന്‍ പിത്രുത്വവും പേറി
ആടുന്ന ലോകത്തില്‍ അരങ്ങറിയാതെ
ആടുമ്പോള്‍ നേട്ടവും കൊടികള്‍ക്ക് തന്നെ
കൊടികള്‍ക്ക് മുന്‍പില്‍ ചിരിക്കുന്ന നേതാവില്‍
പതിയിരിക്കുന്നു ചാണക്യ തന്ത്രങ്ങള്‍
ആ തന്ത്രം നേതാക്കള്‍ ബുദ്ധിപൂര്‍വ്വം
അണികള്‍ക്ക് നല്‍കുന്നു ആവേശമായ്
ആടുന്ന കൂറയ്ക്ക് അടിസ്ഥാനമുണ്ടാക്കാന്‍
ആളുകള്‍ തമ്മില്‍ അങ്കം കുറിക്കുന്നു
അങ്കത്തിലാര് ജയിച്ചാലും തോറ്റാലും
അവസാന നഷ്ടം മര്‍ത്യനു തന്നെ
എന്നിട്ടും മര്‍ത്യന്‍ പഠിച്ചില്ല പാഠങ്ങള്‍
ഒന്നു മറ്റൊന്നിനെ കൊന്നതു കാണുമ്പോള്‍
രണ്ടാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു മര്‍ത്യന്‍
മാനവവര്‍ഗമേ മന്ത്രിക്കൂ മാനിഷാദ .........
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
Subscribe to:
Post Comments (Atom)
please send your comments
ReplyDeletesuper
ReplyDelete