Sunday, December 20, 2009

വിശക്കുന്ന കാള




പകലന്തിയോളം പാടത്തുഴലുന്ന
ഉരുവിന്‍റെ വേദനയാരറിയാന്‍
അന്തിക്കു കിട്ടുന്ന പണത്തിന്‍റെ ചൂടില്‍
ആഞ്ഞടിക്കുന്നു ശങ്കരപ്പുലയന്‍

മുന്നിലായ് തൂക്കിയ വയ്ക്കോല് തിന്നാന്‍
മുന്നോട്ടു പോകുന്ന ഉരുവിന്‍റെ ഉത്സാഹം
അതുകണ്ടു ചിരിക്കുന്ന മര്‍ത്യന്‍റെ മാനസം
അടങ്ങാത്ത മോഹത്തിനലകളല്ലേ

ഒരു കോപ്പ കള്ളുമായ് അന്തിക്കു കൂരയില്‍
എത്തുന്നു ശങ്കരപ്പുലയനെന്നും
അതുവരെ പഞ്ഞം കിടന്നൊരാ ഉരു തന്‍റെ
വയറു നിറയ്ക്കുവാന്‍ അമറിടുന്നു

അമറുന്ന കാളയ്ക്കു മുന്നിലായ് വയ്ക്കോലും
കാടിയും തവിടും നല്‍കിയപ്പോള്‍
ആര്‍ത്തിയോടതു മോന്തികുടിക്കുന്ന ഉരുവിനെ
നോക്കിയിരുന്നു പോയ്‌ നാണിയപ്പോള്‍

തന്‍റെ കണവന്‍റെ പകലത്തെ കൂട്ടിനെ
നാണിയും നോക്കുന്നു പൊന്നുപോലെ
മക്കളില്ലാത്തൊരു ശങ്കരപ്പുലയന്‍റെ
മക്കളായ്‌ മാറിയാ ഉരുക്കളെന്നും
ജോഷി പുലികൂട്ടില്‍ copyright©joshypulikootil

3 comments:

  1. തോളത്തുകനം തൂങ്ങും വണ്ടിതൻ തണ്ടും പേറി
    കാളകൾ മന്ദം മന്ദം ഇഴഞ്ഞുനീങ്ങീടുമ്പോൾ...

    ReplyDelete
  2. Awesome poem

    എൻറെ മലയാള കവിതകൾ
    http://www.safwanan.com/index.php

    ReplyDelete
  3. തോളത്തുകനം തൂങ്ങും വണ്ടിതൻ തണ്ടും പേറി
    കാളകൾ മന്ദം മന്ദം ഇഴഞ്ഞുനീങ്ങീടുമ്പോൾ...
    മറ്റൊരു വണ്ടിക്കാള മാനുഷാകാരം പുണ്ട്
    അറ്റത്തു വണ്ടികൈയിൽ ഇരുപ്പു കൂനി കുടി ee kavitha aarelum ayachu tharumo

    ReplyDelete