Monday, January 18, 2010

ദൈവത്തിന്‍റെ സ്വന്തം നാട്


കേരങ്ങള്‍ ഇട തിങ്ങി വളരുമീ മണ്ണില്‍
കൂരകള്‍ ഇട തിങ്ങി നില്‍ക്കുമീ നാട്ടില്‍
ഒരു കൊച്ചു ഗ്രാമത്തിലുയര്‍ന്നു നില്‍ക്കുന്നു
ആറേഴു പാര്‍ട്ടിതന്‍ കൊടിക്കൂറകള്‍


ഗ്രാമീണര്‍ തന്നുടെ സ്നേഹവായ്പില്‍കാണുന്നു
പള്ളികള്‍ അമ്പലം മസ്ജിദ്
പള്ളിക്കൂടങ്ങളും വായനശാലയും
രാഷ്ട്രീയ പാര്‍ട്ടിതന്‍ ഏറുമാടങ്ങളും


സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഏന്തുന്നു
പുസ്തകം പെന്‍സില്‍ പേനകള്‍ എന്നിവ
അവരുടെ മനസിലെ ഉയരുന്ന ആഗ്രഹം
അവസാനം അതു വെറും സ്വപ്നമായാല്‍ .....

അവരെ പിടിക്കുന്നു രാഷ്ട്രീയ സ്കൂളുകാര്‍
അവരെ പിടിക്കുന്നു വര്‍ഗീയ സ്കൂളുകാര്‍
അവിടെ പഠിക്കുന്ന പാഠങ്ങളില്‍
കത്തിയും ബോംബുമാണക്ഷരങ്ങള്‍

അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയായാല്‍
അവിടെയുയര്‍ത്തുന്നു വര്‍ഗീയ പ്രശ്നങ്ങള്‍
അതിനൊപ്പമുയരുന്ന അമ്മ തന്‍ രോദനം
അവരറിയുന്നില്ല രാഷ്ട്രീയ തിമിരത്താല്‍

ഇലക്ഷനും റാലിയും ബക്കറ്റുമായ്
മാസവുമെത്തുന്നു രാഷ്ട്രീയ കക്ഷികള്‍
ആറാട്ടും പെരുന്നാളും പിരിവുമായി
ഇടയ്ക്കിടെയെത്തുന്നു മനുഷ്യദൈവങ്ങളും


ഒരു നാളില്‍ കേരള ജനതയൊന്നായ്
ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
ഒരു ജാതി ഒരു മതം ഒരു ദൈവമായ്
ഒരുമിച്ചു വാഴുമീ ദൈവത്തിന്‍ നാട്ടില്‍
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

5 comments:

  1. Its wonderful joshy.keep it up.all the best

    ReplyDelete
  2. Its wonderful,keep it up,best wishes

    ReplyDelete
  3. Its really wonderful

    ReplyDelete
  4. ഒരു നാളില്‍ കേരള ജനതയൊന്നായ്
    ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
    ഒരു ജാതി ഒരു മതം ഒരു ദൈവമായ്
    ഒരുമിച്ചു വാഴുമീ ദൈവത്തിന്‍ നാട്ടില്‍

    ഇങ്ങിനെ ഒരു നാളുണ്ടായാൽ നമ്മൾ ലോകത്തിന്റെ നെറുകയിൽ എത്തും കേട്ടൊ

    ReplyDelete