കേരള ദേശത്തെ കുടിയേറ്റ ജീവിതം
ക്നാനായ മക്കടെ കരുത്തിന്റെ കഥയല്ലോ
കുടിയേറ്റ ജീവിതം വഴിമുട്ടി നിന്നപ്പോള്‍
വീണ്ടും കുടിയേറി മലബാറിലേയ്ക്കായവര്
മലബാര്‍ ദേശത്തെ മാലോകരെല്ലാരും
മണ്ണിന് തുടിതാളം നെഞ്ചിന്റെ ഈണമാക്കി
കാടിന്റെ മക്കളെ തോല്‍പ്പിക്കും അധ്വാനം
ക്നാനായ മക്കളെ നാടിന്റെ ഉടയോരാക്കി
മണ്ണില്‍ പടവെട്ടി മേനി തളരുമ്പോഴും
മറന്നില്ല ക്നാനായ മാമൂലും ആചാരവും
കണ്ണീരിന് ഉപ്പും കൂട്ടി കഞ്ഞി കുടിച്ചപ്പോഴും
കരളിന്റെ ഉള്ളിലെന്നും കര്ത്താവിന് രൂപം മാത്രം
ആനയെ ഓടിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍
അന്നേരം തോന്നിയല്ലോ നമ്മുടെ പള്ളിവേണം
പള്ളിയും സ്കൂളുമെല്ലാം പിള്ളേരുടെ നന്മക്കായ്
കല്ലും ചുമന്നവര്‍ സ്ഥാപിച്ചു മലയുടെ മുകളില്‍
കാലങ്ങള്‍ മാറിയപ്പോള്‍ കോളേജും വന്നു മണ്ണില്‍
മലബാറിന് കുടിയേറ്റം മാലോകര്‍ മാതൃകയാക്കി
നന്മയും വിശ്വാസവും ഒന്നിച്ചാ കുടിയേറ്റത്തില്‍
ദൈവത്തിന് കരസ്പര്‍ശം കാണുന്നൂ നമ്മളിന്ന്
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Monday, January 18, 2010
ദൈവത്തിന്റെ സ്വന്തം നാട്

കേരങ്ങള്‍ ഇട തിങ്ങി വളരുമീ മണ്ണില്‍
കൂരകള്‍ ഇട തിങ്ങി നില്ക്കുമീ നാട്ടില്‍
ഒരു കൊച്ചു ഗ്രാമത്തിലുയര്‍ന്നു നില്ക്കുന്നു
ആറേഴു പാര്‍ട്ടിതന്‍ കൊടിക്കൂറകള്‍
കൂരകള്‍ ഇട തിങ്ങി നില്ക്കുമീ നാട്ടില്‍
ഒരു കൊച്ചു ഗ്രാമത്തിലുയര്‍ന്നു നില്ക്കുന്നു
ആറേഴു പാര്‍ട്ടിതന്‍ കൊടിക്കൂറകള്‍
ഗ്രാമീണര്‍ തന്നുടെ സ്നേഹവായ്പില്‍കാണുന്നു
പള്ളികള്‍ അമ്പലം മസ്ജിദ്
പള്ളിക്കൂടങ്ങളും വായനശാലയും
രാഷ്ട്രീയ പാര്‍ട്ടിതന്‍ ഏറുമാടങ്ങളും
രാഷ്ട്രീയ പാര്‍ട്ടിതന്‍ ഏറുമാടങ്ങളും
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഏന്തുന്നു
പുസ്തകം പെന്‍സില്‍ പേനകള്‍ എന്നിവ
അവരുടെ മനസിലെ ഉയരുന്ന ആഗ്രഹം
അവസാനം അതു വെറും സ്വപ്നമായാല്‍ .....
അവരെ പിടിക്കുന്നു രാഷ്ട്രീയ സ്കൂളുകാര്
അവരെ പിടിക്കുന്നു വര്‍ഗീയ സ്കൂളുകാര്
അവരുടെ മനസിലെ ഉയരുന്ന ആഗ്രഹം
അവസാനം അതു വെറും സ്വപ്നമായാല്‍ .....
അവരെ പിടിക്കുന്നു രാഷ്ട്രീയ സ്കൂളുകാര്
അവരെ പിടിക്കുന്നു വര്‍ഗീയ സ്കൂളുകാര്
അവിടെ പഠിക്കുന്ന പാഠങ്ങളില്‍
കത്തിയും ബോംബുമാണക്ഷരങ്ങള്‍
അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയായാല്‍
അവിടെയുയര്‍ത്തുന്നു വര്‍ഗീയ പ്രശ്നങ്ങള്‍
കത്തിയും ബോംബുമാണക്ഷരങ്ങള്‍
അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയായാല്‍
അവിടെയുയര്‍ത്തുന്നു വര്‍ഗീയ പ്രശ്നങ്ങള്‍
അതിനൊപ്പമുയരുന്ന അമ്മ തന് രോദനം
അവരറിയുന്നില്ല രാഷ്ട്രീയ തിമിരത്താല്‍
ഇലക്ഷനും റാലിയും ബക്കറ്റുമായ്
മാസവുമെത്തുന്നു രാഷ്ട്രീയ കക്ഷികള്‍
ആറാട്ടും പെരുന്നാളും പിരിവുമായി
അവരറിയുന്നില്ല രാഷ്ട്രീയ തിമിരത്താല്‍
ഇലക്ഷനും റാലിയും ബക്കറ്റുമായ്
മാസവുമെത്തുന്നു രാഷ്ട്രീയ കക്ഷികള്‍
ആറാട്ടും പെരുന്നാളും പിരിവുമായി
ഇടയ്ക്കിടെയെത്തുന്നു മനുഷ്യദൈവങ്ങളും
ഒരു നാളില്‍ കേരള ജനതയൊന്നായ്
ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
ഒരു ജാതി ഒരു മതം ഒരു ദൈവമായ്
ഒരുമിച്ചു വാഴുമീ ദൈവത്തിന് നാട്ടില്ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
ഒരു ജാതി ഒരു മതം ഒരു ദൈവമായ്
ഒരുമിച്ചു വാഴുമീ ദൈവത്തിന് നാട്ടില്ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
Subscribe to:
Posts (Atom)