കേരള ദേശത്തെ കുടിയേറ്റ ജീവിതം
ക്നാനായ മക്കടെ കരുത്തിന്‍റെ കഥയല്ലോ
കുടിയേറ്റ ജീവിതം വഴിമുട്ടി നിന്നപ്പോള്‍
വീണ്ടും കുടിയേറി മലബാറിലേയ്ക്കായവര്‍
മലബാര്‍ ദേശത്തെ മാലോകരെല്ലാരും
മണ്ണിന്‍ തുടിതാളം നെഞ്ചിന്‍റെ ഈണമാക്കി
കാടിന്‍റെ മക്കളെ തോല്‍പ്പിക്കും അധ്വാനം
ക്നാനായ മക്കളെ നാടിന്‍റെ ഉടയോരാക്കി
മണ്ണില്‍ പടവെട്ടി മേനി തളരുമ്പോഴും
മറന്നില്ല ക്നാനായ മാമൂലും ആചാരവും
കണ്ണീരിന്‍ ഉപ്പും കൂട്ടി കഞ്ഞി കുടിച്ചപ്പോഴും
കരളിന്‍റെ ഉള്ളിലെന്നും കര്‍ത്താവിന്‍ രൂപം മാത്രം
ആനയെ ഓടിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍
അന്നേരം തോന്നിയല്ലോ നമ്മുടെ പള്ളിവേണം
പള്ളിയും സ്കൂളുമെല്ലാം പിള്ളേരുടെ നന്മക്കായ്
കല്ലും ചുമന്നവര്‍ സ്ഥാപിച്ചു മലയുടെ മുകളില്‍
കാലങ്ങള്‍ മാറിയപ്പോള്‍ കോളേജും വന്നു മണ്ണില്‍
മലബാറിന്‍ കുടിയേറ്റം മാലോകര്‍ മാതൃകയാക്കി
നന്മയും വിശ്വാസവും ഒന്നിച്ചാ കുടിയേറ്റത്തില്‍
ദൈവത്തിന്‍ കരസ്പര്‍ശം കാണുന്നൂ നമ്മളിന്ന്
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

adipoli joshy.keep it up.iam really proud of u.
ReplyDelete