Sunday, June 27, 2010
സ്വപ്‌നങ്ങള്‍ വില്ക്കുന്നവന്‍
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്
നിദ്രാവിഹീനയായ് മാറിയല്ലോ
നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍
ഞാനെന്‍റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ
നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
എന്‍റെ മനസിതാ തുടിച്ചിടുന്നു
നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്
Subscribe to:
Post Comments (Atom)
വായിച്ചിട്ട് അഭിപ്രായം എഴുതുക
ReplyDeleteനീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
ReplyDeleteഎന്‍റെ മനസിതാ തുടിച്ചിടുന്നു ....
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
ReplyDeleteസ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
നന്നായിരിക്കുന്നു. ലളിതമായ വരികള്‍
കവിതകളെഴുതുന്ന ജോഷി..പുലിക്കൂട്ടില്‍
കയറുമ്പോള്‍ ചെറിയൊരു ശ്രദ്ധ വേണം .
my blog
akkotungallur.blogspot.com/
നന്നായിട്ടുണ്ട് ...
ReplyDeleteപ്രവാസി കവിതയിൽ കണ്ടിരുന്നൂ...
സ്വപ്നങ്ങൾ ഏറെ വാങ്ങിയാണിവിടെ വന്നതെങ്കിലും എല്ലാം വ്യാജമായിരുന്നു.
ഇപ്പോഴും ഒറിജിനനൽ സ്വപ്നങ്ങൾ നേടി നടക്കുകയാണ് ഞാനെന്നും ...കേട്ടൊ ജോഷി