സന്ധ്യാ ദീപം
ചന്ദനപ്പൂങ്കാവനത്തില്‍
ചന്ദ്രികതന്‍ കല്‍പ്പടവില്‍
ചന്തമേറും മേനി തന്‍റെ
ചാരത്തായി ഞാനിരിന്നു
ചാഞ്ഞ കൊമ്പിലന്നു നമ്മള്‍
ഊഞ്ഞാലാടി നിന്ന നേരം
ചാരുലതേ നിന്‍റെ മേനി
നാണത്താലേ കുളിരണിഞ്ഞു
പൂവിനെ സ്നേഹിക്കും
പൂമ്പാറ്റയെന്ന പോല്‍
പുന്നാരേ നിന്നെ ഞാന്‍
സ്നേഹിക്കുന്നു
എന്‍ കരത്താല്‍ നിന്‍ കഴുത്തില്‍
താലികെട്ടി അന്നുതൊട്ട്
നിന്‍ കരത്താല്‍ എന്‍റെ നാവില്‍
രുചികളേറി
നീ കൊളുത്തും ദീപമെന്റെ
വീട്ടിലിന്നു സന്ധ്യദീപം
നീയെനിക്ക് ജീവിതത്തിന്‍
മാര്‍ഗദീപം
നമ്മളന്നു ചേര്‍ന്ന നേരം
നമ്മളുടെ ജീവിതത്തില്‍
എത്രയെത്ര സ്വപ്നങ്ങളും
തളിരണിഞ്ഞു
കാലമേറെ പോയിയില്ലേ
കാതരേ നീ കൂടെയില്ലേ
കാലമെത്ര മാറിയാലും മറക്കുകില്ലാ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ഇതിനെയാണ് ഭാര്യാസോപ്പ് എന്ന് പറയുന്നേ....
ReplyDeleteതമാശിച്ചതാ കേട്ടോ...നന്നായിട്ടുണ്ട്...
:)
ReplyDeletenalla kavitha...
പൈങ്കിളി പാടുന്നല്ലോ
ReplyDeleteനല്ല കവിത
ReplyDeleteഈ പഞ്ചസാര പാലുമിട്ടായി കവിതകൾ മാത്രമേയുള്ളോ തൂലികയിൽ?
ReplyDeleteപുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന മനുഷ്യന് അവന്‍റെ ആഗ്രഹത്തിനൊത്ത് കിട്ടുന്ന ഇണയില്‍ നിന്ന് ലഭിക്കുന്ന സന്ധ്യാദ്വീപം നന്നായി.
ReplyDeleteഈ ദീപക്കാഴ്ച്ച കൊള്ളാമല്ലോ ജോഷി
ReplyDeleteസ്വന്തം വാമഭാഗത്തെ കുറിച്ചുതന്നെയാണിതെങ്കിൽ സന്ധ്യക്കുമാത്രമല്ല ഫുൾടൈം ദീപമായിരിക്കും ആ ഭവനം നിറയേ...കേട്ടൊ
ചാണ്ടികുഞ്ഞേ, BP എന്ന് കേട്ടിട്ടുണ്ട് BS ഒരു പതിയ അറിവാണ്. ജീവിച്ചു പോകണ്ടേ ?
ReplyDeleteനന്ദി ജാസ്മിക്കുട്ടി , my dreams.
പിന്നെ ഈ പഞ്ചസാര പാലുമിട്ടായി ഒക്കെ പ്രമേഹം ഉണ്ടാകുന്നത് വരെ നല്ലത് തന്നെയാണ് .
നന്ദി റാംജി...
മുരളിയേട്ടാ, നന്ദി . പുതിയ ജോലി ഒക്കെ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു
ഹ ..കൊള്ളാമല്ലോ ജോഷി
ReplyDeleteഈ വിളക്ക് അങ്ങനെ കത്തി നില്‍ക്കുന്നു.
ഒരു സംശയം..കാലമേറെ പോയിയില്ലേ
എന്നോ കാലമേറെ പോയി ഇല്ലേ എന്നോ?
രണ്ടും ശരി ആണോ?
deepam kalakki
ReplyDeleteജോഷീ... പ്രണയം അങ്ങോട്ട് പൂത്തുലഞ്ഞു പണ്ടാറമടങ്ങിയല്ലോ..!!!!. ആശംസകള്‍... ബ്ലോഗ് ലോകത്ത് നിന്ന് അല്‍പകാലം വിട്ടുനിന്നിരുന്നു. ഇനിയും വരാം.
ReplyDeleteസമദ് ഭായ് , താങ്ക്സ് . പിന്നെ പ്രണയം എന്നെ വിടാതെ പിന്‍ തുടരുന്ന കാലത്തോളം ഇനിയും ഈ ടൈപ്പ് കവിതകള്‍ സഹിച്ചേ പറ്റൂ .. ഹി ഹി .
ReplyDeleteബാക്കിപത്രം എന്ന കവിത ഒന്നു വായിച്ചു നോക്കുക .. ഒരു വ്യത്യസ്ത പ്രണയം കാണാം .
വിന്‍സെന്റ് , നന്ദി .. ഈ വിളക്ക് ദുബായില്‍ കൂടി കത്തിക്കാന്‍ ശ്രമിക്കുക .
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteകൊള്ളാം
ReplyDeleteജോഷീ,
ReplyDeleteഎന്റെ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി. ഞാനിപ്പോൾ ബ്ലോഗിൽ ഒട്ടും സജീവമല്ല എങ്കിലും വെറുതെ ഇവിടം വരെ വന്നു നോക്കി.കവിതയുടെ ആശയം നന്നായി.ചില വാക്കുകളും മറ്റും അല്പമൊന്നു മിനുക്കിയിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ടേനേ. ആശംസകൾ.
ആഹാ, പുലിക്കൂട്ടില്‍ നിന്നൊരു കവിത. ഇതൊരു സ്നേഹപുപ്പുലികവിതയാണ് കേട്ടോ.
ReplyDeleteവള്ളിച്ചിറ, മരങ്ങാട്ടുപള്ളി, ഉഴവൂര്‍ എന്നൊക്കെ കേട്ടപ്പോള്‍ ഒരു സന്തോഷം. മരങ്ങാട്ടുപള്ളി കഴിഞ്ഞ് ഇലയ്ക്കാട് എന്നൊരു ഗ്രാമമില്ലേ? എന്റെ വേരുകള്‍ അവിടെയാണ്.
പറയാന്‍ മറന്നു. കവിത നന്നായിട്ടുണ്ട്.
ജോഷി നല്ല താളം ഉള്ള കവിത
ReplyDeleteനന്നായി എഴുതി ,,,,,,,,പ്രവാസം കവിത്വത്തെ നന്നായി പ്രചോദിപ്പിക്കുന്നുണ്ട് അല്ലെ ..ഭാവുകങ്ങള്‍
feel good romantic lines coming out of a romantic person, i guess. nice work.
ReplyDeleteഈ ദീപം മനോഹരം തന്നെ..
ReplyDeleteഎന്നെന്നും അവളുടെ സന്തോഷവുമായ് സന്തോഷിക്കാനിടവരട്ടെ
ReplyDeletewhat an awesome achievement... I am so proud of you!..Keep goin!
ReplyDelete