Tuesday, February 1, 2011

ശലഭവും പൂന്തോപ്പും പിന്നെ വണ്ടും


ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു

കാലത്തിന്റെ കളിത്തട്ടില്‍
കരിവണ്ടായി ഞാന്‍ മൂളുന്നു
എന്നുടെ ശബ്ദം കേള്‍ക്കാനായ്
പൂവുകള്‍ കാറ്റില്‍ ആടുന്നു

ആരാമത്തിലെ ആനന്ദം
അറിയുന്നൂ ഞാനീ നേരം
എന്നുടെ സ്പര്‍ശം കിട്ടുമ്പോള്‍
ഓരോ പൂവും തളരുന്നു

ആരാമത്തിലെ രാജാവായ്
അന്നൊരു ശലഭം വന്നെത്തി
ചെടികള്‍ക്കെല്ലാം അഴകായി
ചേര്‍ന്നു നടക്കുന്നാ ശലഭം

ശലഭം നല്‍കും പ്രണയത്താല്‍
പൂവുകളെന്നെ വെറുത്തല്ലോ
അഭിമാനത്തിനു ക്ഷതമേറ്റാ
ആരാമം ഞാന്‍ പിരിഞ്ഞല്ലോ
ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍

ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു


ജോഷി പുലിക്കൂട്ടില്‍

copyright©joshypulikootil

27 comments:

  1. പ്രണയം തുളുമ്പി നില്‍ക്കുന്ന സ്മരണകള്‍ ..ഇഷ്ടമായി

    ReplyDelete
  2. പുതിയ ഒന്നിനെ കിട്ടുമ്പോള്‍ പഴയത് പലരും വെടിയുന്നു

    ReplyDelete
  3. നന്ദി അനീസ , സത്യം ആയ സത്യം

    ReplyDelete
  4. ഒരു പൂവ് കാണാന്‍ ഞാന്‍ വന്നു പക്ഷെ ഒരു പൂക്കളം തന്നെയാണല്ലോ കാണുന്നത്
    കൊള്ളാം കവിതകളെല്ലാം .

    clsbuks@gmail.com.

    ReplyDelete
  5. തുറന്നു പറയുന്ന ഈ വാക്കുകള്‍ നല്ലത് . ടീച്ചറെ എല്ലാ കവിതകളും വായിച്ചു കമന്റ്‌ ഇട്ടാല്‍ ഞാന്‍ ധന്യനായി

    ReplyDelete
  6. അത് ശരി .ആരവിടെ.നമ്മുടെ പൂന്തോട്ടത്തിലെ വില്ലനെ
    പിടിച്ച്‌ തുരുന്ഗില്‍ അടക്കൂ...നല്ല മനോഹരമായ
    പ്രണയ കവിത...പ്രസിദ്ധീകരിച്ചത് കണ്ടു..അഭിനന്ദനങ്ങള്‍
    ജോഷി ഹാസ്യ നോവല്‍ എഴുതുന്നു എന്ന് വായിച്ചു..
    എന്‍റെ പണി കളയിക്കല്ല് കേട്ടോ...ഹ..ഹ...

    ReplyDelete
  7. ജോഷി, കവിതയിൽ ഏറെ മുന്നോട്ട് പോകാനുണ്ട്. കവിത എഴുതി വീണ്ടും വീണ്ടും വായിക്കുക, അപ്പോൾ നമുക്ക് തന്നെ തീരുത്താൻ തോന്നും. ആവർത്തനങ്ങൾ ഒരുപാട് വരുന്നു, പിന്നെ കവിതയിൽ ഒരു കുട്ടിത്തവും.. കവിതയുടെ ആദ്യത്തെ രണ്ടു വരികൾ അനാവശ്യമാണ്... കവിതകൾ വായിച്ചും എഴുതിയും തെളിയുക...ആശംസകൾ

    ReplyDelete
  8. വണ്ടായി മലരുകൾ തൊറും മാറി മാറി തേങ്കുടീച്ച് നടക്കാൻ തന്നേയാണ് മോഹം അല്ലേ ജോഷി....
    എനിക്കൊട്ടും കുശുമ്പില്ല..കേട്ടൊ

    ReplyDelete
  9. എവിടെയോ കോറിയിട്ട comment കണ്ട്‌, ഇവിടേയ്ക്ക്‌ പ്രവേശിച്ചതാണ്‌.
    വായനയില്‍ ലഭിക്കുന്ന ലളിത സംഗീതത്തിന്റെ അകമ്പടിക്ക്‌ ഇമ്പമുണ്ട്‌.
    വരികളില്‍, ഒളിപ്പിക്കപ്പെട്ട ശാലീനത കണ്ടു, നിര്‍വൃതി കണ്ടു, നൈരാശ്യം കണ്ടു. ലളിതമായി ചടുലതയോടെ കവിതയുടെ വഴക്കങ്ങളെ വിലയിരുത്തി കുറിക്കപ്പെട്ട ഈ കാവ്യം ആസ്വദിച്ചു, ആശയവിനിമയത്തിന്‌ കൈക്കൊണ്ട ബിംബങ്ങള്‍ക്ക്‌ പഴമയുണ്ടെങ്കിലും.
    തുടര്‍ന്നെഴുതുക!

    ReplyDelete
  10. വണ്ടായി പാറി നടക്കരുത്
    ഒടുവിൽ മണ്ടനായി പോകും
    കേട്ടോ ജോഷി

    ReplyDelete
  11. വരികള്‍ ഇഷ്ടപ്പെട്ടു.
    ബ്ലോഗ്‌ തുറക്കുമ്പോള്‍ തുടങ്ങുന്ന ഗാനം ഒരു ടിസ്റെര്‍ബന്‍സ്‌ ആയി അനുഭവപ്പെട്ടു.

    ReplyDelete
  12. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
    ഇനിയും എഴുതൂ
    ആശംസകള്‍

    ReplyDelete
  13. നന്നായിരിക്കുന്നു...

    ReplyDelete
  14. വിന്‍സന്റെ നന്ദി ... നിഗടെ പണി ഒക്കെ അല്ലെ നമുക്ക് പ്രജോദനം . അതുകൊണ്ട് ആ പണി തുടരുക..
    സുരേഷ് സര്‍ , നന്ദി
    മുരളിയേട്ടാ , ഈജിപ് റ്റ് പൂന്തോടം അല്ല ഇത്. അത് കൊണ്ട് എനിക്കും കുശുംബില്ല . നന്ദി
    ഗംഗാധരന്‍ സര്‍, ആശംസകള്‍ക്ക് നന്ദി തുടര്‍ന്നും വായിച്ചു അഭിപ്രായം എഴുതുക ..
    സാദിഖ് , തീരച്ചയായും ആ നിര്‍ദേശം അനുസരിക്കാം . നന്ദി
    രാംജി റേഡിയോ എപ്പഴേ മാറ്റി. നന്ദി .നല്ല അനുസരണയുള്ള പയ്യന്‍ അല്ലെ ഞാന്‍ . ഹി ഹി ഹി
    നിശാസുരഭി , നന്ദി
    സലാം നന്ദി

    ReplyDelete
  15. ലളിതമായ, നല്ല താളമുള്ളൊരു കവിത.
    satheeshharipad.blogspot.com

    ReplyDelete
  16. aadyamaanivite.....
    ormmakal oru vantine pole mooli mooli onnil ninnum mattonnileykku...chilappol salyamaayi...mattu chilappol ilam kaattinu koottayi...iniyum eppozhokkeyo vere enthokkeyo aakaamn,,,,,
    nannayirikku koottukaaraaa....

    ReplyDelete
  17. ഞാൻ ഇവിടെ വന്നു ജോഷീ.കവിത ഒന്നു എഡിറ്റ് ചെയ്താൽ കൊള്ളാം. ആശംസകൾ.

    ReplyDelete
  18. നന്നായി .എല്ലാ ആശംസകളും

    ReplyDelete
  19. shalabhavum poonthoppum pinne vandum
    kavitha nannayirikkunnu.

    God bless you.

    ReplyDelete
  20. Valare nannayirikkunnu .god bless you

    ReplyDelete
  21. SIMPLE, NANNYITTUND, EZHUTHU THUDRUKA...

    ReplyDelete
  22. Valare lalithamaaya avatharanam.....nannaayittundu...bhaavukangal !

    ReplyDelete