Sunday, January 9, 2011
2000-2010-2011
ഓര്‍മ്മയില്‍ മായുന്നു ഈ ദശകം
ഓര്‍ക്കുന്നു ഞാനാ നല്ലകാലം
ദശകങ്ങള്‍ മാറി നാടിതാ മാഞ്ഞു
ദേശാന്തരങ്ങള്‍ നാം മാറിയില്ലേ
കാലങ്ങള്‍ പോയി രൂപങ്ങള്‍ മാറി
കോലങ്ങള്‍ മാറാതെ നാമന്നുമിന്നും
ദേശങ്ങള്‍ മാറി ഭാഷകള്‍ മാറി
മറന്നില്ല എന്നിട്ടും മലയാണ്മയെ
യാന്ത്രിക ജീവിത വേഗതയില്‍
ജീവിത യാതന നാം മറന്നു
ഊഷ്മളമായൊരാ ബന്ധമെല്ലാം
പ്രവാസ ലോകത്തില്‍ വെടിയുന്നു നാം
അച്ഛനും അമ്മയും ഏകരായ്
അവസാന നാളുകള്‍ തള്ളി നീക്കി
ജീവന്‍ വെടിഞ്ഞതിന്‍ വേദനയോ
കാലാന്തരത്തില്‍ ഓര്‍മ്മയായി
ഗാന്ധിയും നെഹ്രുവും കാണിച്ചോരാ..
ശാന്തി തന്‍ മാര്‍ഗം നാം വെടിഞ്ഞു
ന്യുക്ളിയര്‍ ബോംബിന്റെ ഈ യുഗത്തില്‍
ന്യുക്ളിയര്‍ വീട്ടില്‍ വാഴുന്നു നാം
നാസ തന്‍ പേടകം ഡിസ്കവറി
ഇന്ത്യ തന്‍ അത്ഭുതം ചന്ദ്രയാനും..
അച്ഛനും അമ്മയും ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ ഭൂമുഖത്തില്‍
ഓര്‍ക്കുവാനില്ലെനിക്കിന്നു നേരം
ഓര്‍മ്മയില്‍ മായുന്നു ഇന്നലകള്‍
ഇന്നിന്റെ ജീവിത വേഗതയില്‍
ഇന്നലെ എന്നോ മറവിയായ്
പുതു ദശകത്തിന്‍ പിറവിയില്‍ നാം
പൂര്‍ണ്ണതയ്ക്കായിന്നു പ്രാര്‍ഥിച്ചിടാം
പൂന്തേന്‍ തുളുംബുമോരോര്‍മ്മയായ്
പുതു വര്‍ഷം നിങ്ങള്‍ക്ക് മാറിടട്ടെ .
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Subscribe to:
Post Comments (Atom)
അച്ഛനും അമ്മയും ഒഴികെയെല്ലാം
ReplyDeleteവാങ്ങാന്‍ ലഭിക്കുമീ ഭൂമുഖത്തില്‍
എല്ലാ കാഴ്ചകളും ഉള്പ്പെടുത്തികൊണ്ടുള്ള ലളിതമായ കവിത നന്നായി.
പുതുവത്സരം കവിതയില്‍ പറഞ്ഞപോലെ സുന്ദരമാകട്ടെ.
ഇന്നത്തെ അണുകുടുംബവിശേഷങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന വരികൾ ...
ReplyDeleteവളരെ ഉഷാറായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ.
സ്നേഹസന്ദേശത്തിലും ഈ ദശകത്തിന്റെ പാട്ട് വായിച്ചിരുന്നു കേട്ടൊ ജോഷി
ഒപ്പം നിങ്ങൾക്കെല്ലാവർക്കും പുതുവർഷാംശംസകൾ കൂടി നേർന്നുകൊള്ളുന്നൂ.
അച്ഛനും അമ്മയും ഒഴികെയെല്ലാം
ReplyDeleteവാങ്ങാന്‍ ലഭിക്കുമീ ഭൂമുഖത്തില്‍
ആരു പറഞ്ഞു...ഇപ്പോ അതും വാങ്ങാന്‍ കിട്ടും...വൃദ്ധസദനങ്ങളില്‍ ചെന്ന് നോക്കിയാ മതി....നിരവധി, എക്സ്പീരിയന്‍സ്ഡ് & യൂസ്ഡ് അച്ഛനമ്മമാരെ നിരത്തിവെച്ചിട്ടുണ്ടവിടെ...
:)
ReplyDeleteകവിത നന്നായി...
ReplyDeletekavitha manoharamayitundu........ aashamsakal......
ReplyDelete'പൂര്‍ണ്ണത' എന്ന പദം ഒരു നിര്‍വചനത്തിനും വഴങ്ങുന്നതല്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് എഴുതിയ വരികളാണ് താങ്കളുടേത് എന്നാണെന്റെ വിശ്വാസം. നാം തന്നെ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അവകാശികള്‍ നാം തന്നെ. നാം പുലര്‍ത്തുന്ന അവകാശവസ്തുവില്‍ പ്രശംസാര്‍ഹമായോ, അല്ലെങ്കില്‍ മഹിമയുടെ കണികയെങ്കിലും അവശേഷിപ്പുള്ളതായോ വല്ലതും ഉണ്ടെങ്കില്‍ അതു മാത്രമേ പ്രസക്തി ആര്‍ജ്ജിക്കുകയുള്ളൂ എന്ന പൊതു സത്യത്തെയാണ് നാം തിരിച്ചറിയാനുള്ളത്! തിരിച്ചറിവ്, ഒരു മര്‍ത്ത്യന്റെ മുതല്‍ക്കൂട്ടാണല്ലോ! കവിതയുടെ സന്ദേശം മനസ്സിലാക്കാനുണ്ട്... ആതുരസേവനം തൊഴിലാക്കിയവരെ സത്യത്തില്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. താങ്കളെ അത്തരം ഒരു സേവകനായി കണ്ടു. അതുതന്നെ താങ്കള്‍ക്ക് ധന്യത നേടിത്തരുന്നു! ഈ ഉന്നതിയില്‍ തന്നെ, സഹോദരാ, ഈ ചെറിയവന്റെ ആദരവ് താങ്കള്‍ നേടിക്കഴിഞ്ഞു.
ReplyDeleteനന്ദി
ReplyDelete