മര്‍ത്ത്യന്റെ കാമനയെന്ന പേരില്‍ മാനം നശിപ്പിക്കുമെന്റെ നാട്ടില്‍ മന്ത്രിമാര്‍ തൊട്ടിങ്ങു കൂലി വരെ മാനം പറിക്കുന്നു കൂരിരുളില്‍
കടയില്‍ കിട്ടാത്ത വസ്തുവായ് മാറിയ നാരിതന്‍ ദേഹം വിലയ്ക്കെടുക്കാന്‍ നാടുകള്‍ തോറും തേടി നടന്നവര്‍ നാടിന്റെ മാനം കളഞ്ഞു കൊണ്ടും
ഏതോ കിനാവിലെ ഭീകരസത്വം പോല്‍ ഏതു നിമിഷവുമവര്‍ വരുന്നു അറിയാതെ കരയുന്ന നാരി തന്‍ നാസിക അമര്‍ത്തി പിടിക്കുന്നു ആക്രാന്തത്താല്‍
അമ്മയും പെങ്ങളും ആരെന്നറിയാത്ത ആളെ ഭരിക്കുന്ന നീതി സത്വങ്ങള്‍ ... ആയതിന്‍ മുന്നിലേക്കവരെ വരുത്തുവാന്‍ അണിയിപ്പൂ കറുത്ത മുഖംമൂടികള്‍
കാളുന്ന വയറിന്റെ നൊമ്പരമറിയാതെ കാമം തുളുമ്പുന്ന വദനമോടെ കാശിനായ് വാദിക്കും വക്കീലുമാരോ കറുപ്പിനാല്‍ മൂടുന്നു നീതി തന്‍ കണ്ണുകള്‍
നീതിശാസ്ത്രത്തിന്റെ നാരുകള്‍ കീറി എഴുതുന്നു പുത്തെന്‍ കുറ്റപത്രങ്ങളും നാരീ നിനക്കായ് കെണിയൊരുക്കുന്നവര്‍ നാറിയ രാഷ്ട്രീയ പിന്‍ബലത്താല്‍
ഒരു മുഴം കയറിനാല്‍ ജീവിതം തീര്‍ത്തു സോദരീ നീയങ്ങു പോവുമ്പോഴും നിന്നുടെയോര്‍മ്മയില്‍ വിങ്ങുന്നു അമ്മതന്‍ മാതൃത്വം എന്നുമെന്നും
കസബിനെ തൂക്കിയ കയറിന്റെയറ്റം ആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍ സോദരിമാരുടെ മാനം നശിപ്പിക്കും നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് .... |
|
“കസബിനെ തൂക്കിയ കയറിന്റെയറ്റം
ReplyDeleteആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍
സോദരിമാരുടെ മാനം നശിപ്പിക്കും
നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് ....“
പീഡനങ്ങൾക്കെതിരെ ഇത്തരം ഒരു നിയമം നമ്മുടെയവിടെയൊക്കെയുണ്ടായിരുന്നുവെങ്കിൽ എന്നേ നമ്മുടെ നാട് പവിത്രമായേനേ..!
100 % true bhai
Deleteവരികള്‍ ഇഷ്ടപ്പെട്ടു.
ReplyDeleteതൂക്കുകയര്‍ അത്ര ഇഷ്ടമായില്ല.
ശിക്ഷ എന്തായാലും പിടിക്കപ്പെടുകയും പെട്ടെന്നു നടപ്പാക്കുകയും ഉറപ്പാക്കുക എന്ന പോരായ്കയാണ് കൂടുതല്‍ എന്നെനിക്കു തോന്നുന്നു.
വളരെ നന്നായി എഴുതി. സത്യമായ കാര്യം തന്നെയാണ്...
ReplyDeleteനാട്ടിലെ കാര്യങ്ങള്‍ കണ്ടാല്‍ ആരായാലും പറഞ്ഞുപോകും അല്ലേ?
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ രചന
കൊള്ളാം..കവിതയും കാഴ്ച്ചയും നന്നാവട്ടെ..
ReplyDeleteതൂക്കി കൊന്നാല്‍ തീരുന്നതല്ല മാനഭംഗം
ReplyDeleteതുറങ്കില്‍ അടച്ചാലും തീരുകില്ല
മര്‍ത്ത്യന്റെ മനോ ഭാവം മാറുവാന്‍
മരുന്ന് വേണം മന:മരുന്ന് വേണം
കഠിന ശിക്ഷ തന്നെ വേണം. കവിത നന്നായി. ആശംസകൾ
ReplyDeleteKaalathin kolangal.....nalla rachana..bhaavukangal !
ReplyDelete