Sunday, February 3, 2013

തൂക്കു കയര്‍

           
   തൂക്കു കയര്‍


മര്‍ത്ത്യന്റെ കാമനയെന്ന പേരില്‍ 
മാനം നശിപ്പിക്കുമെന്റെ നാട്ടില്‍ 
മന്ത്രിമാര്‍ തൊട്ടിങ്ങു കൂലി വരെ 
മാനം പറിക്കുന്നു കൂരിരുളില്‍ 

കടയില്‍ കിട്ടാത്ത വസ്തുവായ് മാറിയ 
നാരിതന്‍ ദേഹം വിലയ്ക്കെടുക്കാന്‍ 
നാടുകള്‍ തോറും തേടി നടന്നവര്‍ 
നാടിന്റെ മാനം കളഞ്ഞു കൊണ്ടും 

ഏതോ കിനാവിലെ ഭീകരസത്വം പോല്‍
ഏതു നിമിഷവുമവര്‍ വരുന്നു 
അറിയാതെ കരയുന്ന നാരി തന്‍ നാസിക 
അമര്‍ത്തി പിടിക്കുന്നു ആക്രാന്തത്താല്‍ 

അമ്മയും പെങ്ങളും ആരെന്നറിയാത്ത 
ആളെ ഭരിക്കുന്ന നീതി സത്വങ്ങള്‍ ...
ആയതിന്‍ മുന്നിലേക്കവരെ വരുത്തുവാന്‍ 
അണിയിപ്പൂ കറുത്ത മുഖംമൂടികള്‍ 

കാളുന്ന വയറിന്റെ നൊമ്പരമറിയാതെ
കാമം തുളുമ്പുന്ന വദനമോടെ 
കാശിനായ് വാദിക്കും വക്കീലുമാരോ 
കറുപ്പിനാല്‍ മൂടുന്നു നീതി തന്‍ കണ്ണുകള്‍ 

നീതിശാസ്ത്രത്തിന്റെ നാരുകള്‍ കീറി 
എഴുതുന്നു പുത്തെന്‍ കുറ്റപത്രങ്ങളും 
നാരീ നിനക്കായ് കെണിയൊരുക്കുന്നവര്‍ 
നാറിയ രാഷ്ട്രീയ പിന്‍ബലത്താല്‍ 

ഒരു മുഴം കയറിനാല്‍ ജീവിതം തീര്‍ത്തു
സോദരീ നീയങ്ങു പോവുമ്പോഴും 
നിന്നുടെയോര്‍മ്മയില്‍ വിങ്ങുന്നു 
അമ്മതന്‍ മാതൃത്വം എന്നുമെന്നും 

കസബിനെ തൂക്കിയ കയറിന്റെയറ്റം 
ആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍ 
സോദരിമാരുടെ മാനം നശിപ്പിക്കും 
നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് ....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil 

9 comments:

  1. “കസബിനെ തൂക്കിയ കയറിന്റെയറ്റം
    ആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍
    സോദരിമാരുടെ മാനം നശിപ്പിക്കും
    നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് ....“


    പീഡനങ്ങൾക്കെതിരെ ഇത്തരം ഒരു നിയമം നമ്മുടെയവിടെയൊക്കെയുണ്ടായിരുന്നുവെങ്കിൽ എന്നേ നമ്മുടെ നാട് പവിത്രമായേനേ..!

    ReplyDelete
  2. വരികള്‍ ഇഷ്ടപ്പെട്ടു.
    തൂക്കുകയര്‍ അത്ര ഇഷ്ടമായില്ല.
    ശിക്ഷ എന്തായാലും പിടിക്കപ്പെടുകയും പെട്ടെന്നു നടപ്പാക്കുകയും ഉറപ്പാക്കുക എന്ന പോരായ്കയാണ് കൂടുതല്‍ എന്നെനിക്കു തോന്നുന്നു.

    ReplyDelete
  3. വളരെ നന്നായി എഴുതി. സത്യമായ കാര്യം തന്നെയാണ്...

    ReplyDelete
  4. നാട്ടിലെ കാര്യങ്ങള്‍ കണ്ടാല്‍ ആരായാലും പറഞ്ഞുപോകും അല്ലേ?
    നന്നായിട്ടുണ്ട് കേട്ടോ രചന

    ReplyDelete
  5. കൊള്ളാം..കവിതയും കാഴ്ച്ചയും നന്നാവട്ടെ..

    ReplyDelete
  6. തൂക്കി കൊന്നാല്‍ തീരുന്നതല്ല മാനഭംഗം
    തുറങ്കില്‍ അടച്ചാലും തീരുകില്ല
    മര്‍ത്ത്യന്റെ മനോ ഭാവം മാറുവാന്‍
    മരുന്ന് വേണം മന:മരുന്ന് വേണം

    ReplyDelete
  7. കഠിന ശിക്ഷ തന്നെ വേണം. കവിത നന്നായി. ആശംസകൾ

    ReplyDelete
  8. Kaalathin kolangal.....nalla rachana..bhaavukangal !

    ReplyDelete