Saturday, October 22, 2016

കാണാ ക്കിനാവുകള്‍



കല്ലായിപ്പുഴയിലെ കവിത പോലെ
കാണാക്കുയിലിന്‍റെ കുറുകല്‍ പോലെ
എന്നുള്ളിലെന്നും അലയടിയ്ക്കും
നിന്നനുരാഗത്തിന്‍ പാരിജാതം

സൂര്യനെ ചുറ്റും ഗ്രഹങ്ങള്‍ പോലെ
ഭൂമിയെ ചുറ്റുന്ന ചന്ദ്രന്‍ പോലെ
എന്‍റെ കനവിന്‍റെ ചക്കിനുള്ളില്‍
നീയെന്നുമെന്നും കറങ്ങീടുന്നു

തീരത്തിനവകാശം തിരകളെന്നും
പൗര്‍ണ്ണമിക്കവകാശം ചന്ദ്രനെന്നും
ഓളത്തിനവകാശം പുഴയ്ക്കു സ്വന്തം
കണ്മണിക്കവകാശം എനിക്കു സ്വന്തം

എന്നാളുമെന്നാളും നിന്നെ നോക്കി
ആയിരം സ്വപ്‌നങ്ങള്‍ കണ്ടിരുന്നു
നാളെയാ സ്വപ്‌നങ്ങള്‍ പൂവണിയും
നീളെ നീളെയാ നാളെയെന്നും

എങ്കിലും സ്വപ്നത്തിന്‍ ചിറകിലേറി
ഒരുപാടു ദൂരം ഞാന്‍ പോയിടുന്നു
നാള്‍ തോറും ആ ദൂരം കൂടിടുന്നു
സ്വപ്നത്തിനവകാശം എനിക്കു സ്വന്തം
സ്വപ്നത്തിനവകാശി ഞാന്‍ മാത്രം

ജോഷിപുലിക്കൂട്ടില്‍

copyright©joshypulikootil

2 comments:

  1. തീരത്തിനവകാശം തിരകളെന്നും
    പൗര്‍ണ്ണമിക്കവകാശം ചന്ദ്രനെന്നും
    ഓളത്തിനവകാശം പുഴയ്ക്കു സ്വന്തം
    കണ്മണിക്കവകാശം എനിക്കു സ്വന്തം

    ReplyDelete