Thursday, October 26, 2017

                                                                             കാലം
           
ഓമനിക്കാനൊരു കാലം
ഓർക്കുവാനായൊരു കാലം
ഓമനിച്ചയോർമ്മകളെ 
ഓർത്തെടുക്കാനൊരു കാലം
ഊഞ്ഞലാടി പാട്ടു പാടും
ബാല്യകാലമൊരു കാലം
ആൽത്തറയിലൊരു കാലം
കൊയ്ത്തുപാടത്തൊരു കാലം
പ്രണയത്തിനൊരു കാലം
പ്രേമിക്കാനൊരു കാലം
പ്രണയത്തിൻ മധുരങ്ങൾ
നുകരുവാനൊരു കാലം
ഓർക്കുവാനായൊരു കാലം
മറക്കാനായൊരു കാലം
മറക്കുന്നയോർമ്മകൾ
ഓർക്കുവാനായൊരു കാലം
ഓർത്തിരിക്കാനൊരു കാലം
ഓർത്തു വയ്ക്കാനൊരു കാലം
ഓർത്തു വച്ചയോർമ്മകൾ
മറക്കുവാനൊരു കാലം
ദുരിതത്തിനൊരു കാലം
ദുഃഖത്തിനൊരു കാലം
ദുരിതങ്ങൾ ദു:ഖങ്ങൾ
സുഖമാക്കുന്നൊരു കാലം
ജീവിതമാം കാലത്തിൽ
ഓർക്കുവാനായൊന്നു മാത്രം
നന്മ ചെയ്ത നിമിഷത്തിൽ
നന്ദിയേകിയ ചിരി മാത്രം
                 
ജോഷിപുലിക്കൂട്ടില്‍  
copyright©joshypulikootil

2 comments:

  1. 'ഓർക്കുവാനായൊരു കാലം
    മറക്കാനായൊരു കാലം
    മറക്കുന്നയോർമ്മകൾ
    ഓർക്കുവാനായൊരു കാലം
    ഓർത്തിരിക്കാനൊരു കാലം
    ഓർത്തു വയ്ക്കാനൊരു കാലം
    ഓർത്തു വച്ചയോർമ്മകൾ
    മറക്കുവാനൊരു കാലം'
    എല്ലാത്തിനും സാക്ഷിയായി കാലം ...

    ReplyDelete