Tuesday, February 23, 2010

വിശുദ്ധവാര ഓര്‍മ്മകള്‍



ഓശാന നാളില്‍ ഓടുന്നു ഞാനാ
കുരുത്തോലയും പേറി വീട്ടിലേക്ക്
അപ്പച്ചനന്നാ കുരുത്തോല വാങ്ങി
ക്രൂശിന്‍റെ രൂപത്തിലാക്കിയല്ലോ


പെസഹാദിനം വന്നണയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍റെ ബാല്യകാലം
അമ്മയൊരുക്കുന്നു വീടിന്‍റെയുള്ളം
അപ്പനൊരുക്കുന്നു വീടിന്‍റെ മുറ്റം


പെസഹാരാവില്‍ അപ്പവും പാലും
അപ്പച്ചന്‍ നല്‍കുന്നു സ്നേഹമോടെ
കാണുന്നു ഞാനന്നു അപ്പച്ചനില്‍
കര്‍ത്താവിന്‍ ചൈതന്യമേറും മുഖം


പാദം കഴുകുന്ന പാതിരിയും
അപ്പം മുറിക്കുന്ന അപ്പച്ചനും
കര്‍ത്താവിന്‍ ദു:ഖത്തില്‍ പങ്കുചേരാന്‍
പാന വായിക്കുന്ന ബന്ധുക്കളും


ഇന്നിതാ ഞാനാ അപ്പം മുറിക്കുമ്പോള്‍
ഓര്‍ക്കുന്നു എന്നുടെ അപ്പച്ചനെ
നാല്പതാംവെള്ളി യാത്ര ചൊല്ലി
നാഥന്‍റെ പക്കല്‍ പോയതല്ലേ .........

ജോഷിപുലിക്കൂട്ടില്‍copyright©joshypulikootil

2 comments:

  1. joshy uncle you are amazing

    by Dennykutten

    ReplyDelete
  2. കൊള്ളാം ജോഷി ...
    ദൈവത്തോടൊപ്പം തന്നെ അപ്പച്ചനേയും സ്മരിച്ചിരിക്കുന്നൂ‍.

    ReplyDelete