Tuesday, April 27, 2010

പ്രണയ കാല സ്മരണകള്‍

ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു


ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ്‌ മാനം തെളിഞ്ഞില്ല

അവസാനം നീയാ കുടയെടുത്തു

നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി


ഉമ്മറമുറ്റത്തു  വച്ചു പൊന്നേ

നീയാ  കുടെയെന്റെ  കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും

അറിയാതെ ഞാനന്നാഗ്രഹിച്ചു 

പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു

അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു 

ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ

ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

5 comments:

  1. നിന്നുടെ പൂക്കുട വിരിച്ചു നീയ്
    എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
    ഒരു കുടക്കീഴിലായ് ഏറെ ദൂരം
    ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി

    നല്ലവരികൾ കേട്ടൊ ജോഷി.

    ReplyDelete
  2. Hi Joshi,
    I entered your blog through Maani's Musings blog.Your blog was a second shock for me after reading all blogs of Maani's Musings. First time I am seeing Knanayites with such high levels of philosophical knowledge and poetic skills. Very good poems. I read all of them. Thank you. Jomy Mathews, Dammam, Saudi Arabia

    ReplyDelete
  3. thanks bilathipattanam and jomy mathews

    ReplyDelete
  4. പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
    നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
    Date&Time :- 09-05-2010 & 10.30am To 19.00 pm
    Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
    :-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
    How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
    Muralee :-07930134340
    Pradeep :-07805027379
    Vishnu :-07540426428

    ReplyDelete
  5. nice poem joshi i really liked it

    ReplyDelete