Sunday, December 12, 2010

വിണ്ണിന്റെ പുത്രന്‍

wish you a merry christmas

ഉണ്ണി പിറക്കും ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന്‍ ചെരുവില്‍
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം

ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി പിറന്നിതാ ബദ് ലഹെമില്‍
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ

ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു രാജക്കള്‍ അവനെ വണങ്ങുവാന്‍
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

വിണ്ണിന്റെ പുത്രന്‍ മണ്ണിന്‍റെ പുത്രനായ്‌
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

ശാന്തി തന്‍ സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ


ജോഷി പുലിക്കൂട്ടില്‍

copyright©joshypulikootil

5 comments:

  1. ഈ ഗാനത്തിന് ട്യൂണ്‍ കൊടുത്ത്, പാടി, അപ്‌ലോഡ്‌ ചെയ്ത്, ഒരു ലിങ്ക് കൂടി ഇട്ടിരുന്നുവെങ്കില്‍ സംഗതി കേമം...

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്.
    പാടിവരുമ്പോൾ ഒന്നു രണ്ടിടത്ത്
    ഒരു ചെറിയ തടയൽ, അതുകൂറ്റിമാറ്റിയിരുന്നെങ്കിൽ
    അടിപൊളി.
    ആദ്യത്തെ നാലുവരിയോടുകൂടി “ഹാലേലൂയ” പാടാം.
    എന്നാൽ രണ്ടാമത്തെ സ്റ്റാൻസയിൽ മൂന്നാമത് ഒരുവരികൂടി ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു.

    ക്രിസ്തുമസ് ആശംസകൾ...

    ReplyDelete
  3. ജോഷീ..ഏതായാലും ക്രിസ്മസ് ഒക്കെ അല്ലെ അഞ്ചാറു കാശ് പൊട്ടിച്ചു ഇതങ്ങു പാട്ടാക്കി മാറ്റ് ..ആരെയെങ്കിലും ചാട്ടേല്‍ കേറ്റി
    സ്പോന്‍സര്‍ ചെയ്യിച്ചാലും മതി ..ഏതായാലും പാട്ട് കൊള്ളാം ..

    ReplyDelete
  4. താളത്തില്‍ ചൊല്ലാന്‍ പറ്റുന്ന വരികളായി അനുഭവപ്പെട്ടു.
    എല്ലാരും പറയുന്നത് പോലെ ഒന്ന് നോക്ക്.

    ReplyDelete
  5. വിണ്ണിന്റെ പ്രിയ പുണ്യപുത്രന് ,മണ്ണിന്റെയൊരു പ്രിയപുത്രൻ സമർപ്പിച്ചിരിക്കുന്ന ഈ ഹലേലൂയാഗീതം അനേകരാൽ ഇനിമേൽ പള്ളിമേടകളിൽ ആലപിക്കുമാറാകട്ടേ എന്നാംശംസിച്ചുകൊള്ളുന്നു...

    ReplyDelete