ക്രിസ്തുമസ്
ഇന്നല്ലോ ക്രിസ്മസ് പൊന്‍പുലരി
ഈശോയെ വാഴ്ത്തുന്ന പൊന്‍പുലരി
ഈണത്താല്‍ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജാതിയും മതവും പ്രശ്നമല്ല
നക്ഷത്രദീപങ്ങള്‍ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്ക്കു വന്നു ഭൂവില്‍
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
കന്യകാ മേരിതന്‍ പുത്രനായ്
മണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ഈ നീലരാവിന്‍റെ പൊന്‍പ്രഭയില്‍
നക്ഷത്രദീപങ്ങള്‍ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ ആട്ടിടയര്‍
ദൈവത്തിന്‍ സൂനുവേ നമിച്ചിടുന്നു
മാലാഖമാരിതാ പാടിടുന്നു
വിണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
മാനവപുത്രന്‍റെ ജന്മദിനം
മാനവരൊന്നായ് ആഘോഷിക്കാം
നന്മകള്‍ ചെയ്തു നോമ്പുകള്‍ നോറ്റ്
നമുക്ക് സന്തോഷം പങ്കുവെയ്ക്കാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ക്രിസ്മസ് രാത്രിയില്‍ ഉണര്‍ന്നിരിക്കാം
ക്രിസ്തുവില്‍ സന്തോഷം പങ്കുവെയ്ക്കാം
മഞ്ഞിന്‍റെ കുളിരില്‍ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
എനിക്ക് പാടാന്‍ അറിയില്ല എങ്കിലും ഒരു ശ്രമം നടത്തിയതാണ് . അതു കൊണ്ടു തെറ്റുകള്‍ പൊറുക്കുക. സംഗതി ഒക്കെ മറന്നു പോയി. സാരമില്ല അല്ലേ ..
ReplyDeleteആഹാ സംഗതി കലക്കി ...ലോകം കേള്‍ക്കട്ടെ
ReplyDeleteഒരു കുഴപ്പവും ഇല്ല
ReplyDeleteനന്നായിട്ടുണ്ട്.
ആഹാ...അങ്ങനെ പുലിക്കുട്ടി പണി പറ്റിച്ചല്ലോ...
ReplyDeletethanks ramesh, raamji. and chandikunju
ReplyDeleteക്രിസ്തുമസ് ആശംസകള്‍
ReplyDeleteക്രിസ്തുമസ് ആശംസകള്‍
ReplyDeleteകേക്കുമുറിയ്ക്കുമ്പോൾ എന്നെയും ഓർക്കുക.
wish you a merry xmas to all my friends
ReplyDeleteവയിച്ചന്ന് തന്നെ അഭിപ്രായിച്ചിരുന്നു എന്നുനിനച്ചിരിക്കുകയായിരുന്നു ഞാൻ...
ReplyDelete‘സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ‘
എല്ലാ ആഘോഷങ്ങളും അടിച്ചു പൊളിച്ചില്ലേ
എല്ലാവർക്കും പുതുവർഷാശംസകൾ നേർന്നുകൊള്ളുന്നൂ
hridayam niranja xmas, puthuvalsara aashamsakal....
ReplyDeletehaleluiahh....congrats joshi..vincent
ReplyDeleteപാടാന്‍ അറിയില്ലെങ്കിലും കൊള്ളാം, പുതുവര്‍ഷ ആശംസകളും, ഈ പരിചയപ്പെടലും നന്നായി
ReplyDeletethanks to muraliyettan , jayaraj ,vincent. and sapna
ReplyDeleteഎന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
ReplyDeleteസന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
എത്താൻ വൈകിപ്പൊയി. പുതുവത്സരാശംസകൾ!!
ReplyDelete