പകലന്തിയോളം പാടത്തുഴലുന്ന
ഉരുവിന്‍റെ വേദനയാരറിയാന്‍
അന്തിക്കു കിട്ടുന്ന പണത്തിന്‍റെ ചൂടില്‍
ഉരുവിന്‍റെ വേദനയാരറിയാന്‍
അന്തിക്കു കിട്ടുന്ന പണത്തിന്‍റെ ചൂടില്‍
ആഞ്ഞടിക്കുന്നു ശങ്കരപ്പുലയന്‍
മുന്നിലായ് തൂക്കിയ വയ്ക്കോല് തിന്നാന്‍
മുന്നോട്ടു പോകുന്ന ഉരുവിന്‍റെ ഉത്സാഹം
അതുകണ്ടു ചിരിക്കുന്ന മര്‍ത്യന്‍റെ മാനസം
അടങ്ങാത്ത മോഹത്തിനലകളല്ലേ
അതുകണ്ടു ചിരിക്കുന്ന മര്‍ത്യന്‍റെ മാനസം
അടങ്ങാത്ത മോഹത്തിനലകളല്ലേ
ഒരു കോപ്പ കള്ളുമായ് അന്തിക്കു കൂരയില്‍
എത്തുന്നു ശങ്കരപ്പുലയനെന്നും
അതുവരെ പഞ്ഞം കിടന്നൊരാ ഉരു തന്‍റെ
വയറു നിറയ്ക്കുവാന്‍ അമറിടുന്നു
അമറുന്ന കാളയ്ക്കു മുന്നിലായ് വയ്ക്കോലും
കാടിയും തവിടും നല്‍കിയപ്പോള്‍
ആര്‍ത്തിയോടതു മോന്തികുടിക്കുന്ന ഉരുവിനെ
നോക്കിയിരുന്നു പോയ് നാണിയപ്പോള്‍
തന്‍റെ കണവന്‍റെ പകലത്തെ കൂട്ടിനെ
എത്തുന്നു ശങ്കരപ്പുലയനെന്നും
അതുവരെ പഞ്ഞം കിടന്നൊരാ ഉരു തന്‍റെ
വയറു നിറയ്ക്കുവാന്‍ അമറിടുന്നു
അമറുന്ന കാളയ്ക്കു മുന്നിലായ് വയ്ക്കോലും
കാടിയും തവിടും നല്‍കിയപ്പോള്‍
ആര്‍ത്തിയോടതു മോന്തികുടിക്കുന്ന ഉരുവിനെ
നോക്കിയിരുന്നു പോയ് നാണിയപ്പോള്‍
തന്‍റെ കണവന്‍റെ പകലത്തെ കൂട്ടിനെ
നാണിയും നോക്കുന്നു പൊന്നുപോലെ
മക്കളില്ലാത്തൊരു ശങ്കരപ്പുലയന്‍റെ
മക്കളായ് മാറിയാ ഉരുക്കളെന്നും
ജോഷി പുലികൂട്ടില്‍ copyright©joshypulikootil