Friday, December 17, 2010

ക്രിസ്തുമസ്

ക്രിസ്തുമസ്




ഇന്നല്ലോ ക്രിസ്മസ് പൊന്‍പുലരി

ഈശോയെ വാഴ്ത്തുന്ന പൊന്‍പുലരി
ഈണത്താല്‍ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ജാതിയും മതവും പ്രശ്നമല്ല
നക്ഷത്രദീപങ്ങള്‍ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്ക്കു വന്നു ഭൂവില്‍
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
കന്യകാ മേരിതന്‍ പുത്രനായ്‌
മണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ഈ നീലരാവിന്‍റെ പൊന്‍പ്രഭയില്‍
നക്ഷത്രദീപങ്ങള്‍ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

കാലിത്തൊഴുത്തിലെ ആട്ടിടയര്‍
ദൈവത്തിന്‍ സൂനുവേ നമിച്ചിടുന്നു
മാലാഖമാരിതാ പാടിടുന്നു
വിണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

മാനവപുത്രന്‍റെ ജന്മദിനം
മാനവരൊന്നായ് ആഘോഷിക്കാം
നന്മകള്‍ ചെയ്തു നോമ്പുകള്‍ നോറ്റ്
നമുക്ക് സന്തോഷം പങ്കുവെയ്ക്കാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ക്രിസ്മസ് രാത്രിയില്‍ ഉണര്‍ന്നിരിക്കാം
ക്രിസ്തുവില്‍ സന്തോഷം പങ്കുവെയ്ക്കാം
മഞ്ഞിന്‍റെ കുളിരില്‍ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ


ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Sunday, December 12, 2010

വിണ്ണിന്റെ പുത്രന്‍

wish you a merry christmas

ഉണ്ണി പിറക്കും ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന്‍ ചെരുവില്‍
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം

ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി പിറന്നിതാ ബദ് ലഹെമില്‍
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ

ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു രാജക്കള്‍ അവനെ വണങ്ങുവാന്‍
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

വിണ്ണിന്റെ പുത്രന്‍ മണ്ണിന്‍റെ പുത്രനായ്‌
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

ശാന്തി തന്‍ സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ


ജോഷി പുലിക്കൂട്ടില്‍

copyright©joshypulikootil

Wednesday, December 1, 2010

സന്ധ്യാ ദീപം

സന്ധ്യാ ദീപം



ചന്ദനപ്പൂങ്കാവനത്തില്‍
ചന്ദ്രികതന്‍ കല്‍പ്പടവില്‍

ചന്തമേറും മേനി തന്‍റെ
ചാരത്തായി ഞാനിരിന്നു

ചാഞ്ഞ കൊമ്പിലന്നു നമ്മള്‍
ഊഞ്ഞാലാടി നിന്ന നേരം
ചാരുലതേ നിന്‍റെ മേനി
നാണത്താലേ കുളിരണിഞ്ഞു

പൂവിനെ സ്നേഹിക്കും
പൂമ്പാറ്റയെന്ന പോല്‍
പുന്നാരേ  നിന്നെ ഞാന്‍
സ്നേഹിക്കുന്നു

എന്‍ കരത്താല്‍ നിന്‍ കഴുത്തില്‍
താലികെട്ടി അന്നുതൊട്ട്
നിന്‍ കരത്താല്‍ എന്‍റെ നാവില്‍
രുചികളേറി

നീ കൊളുത്തും ദീപമെന്റെ
വീട്ടിലിന്നു  സന്ധ്യദീപം
നീയെനിക്ക് ജീവിതത്തിന്‍
മാര്‍ഗദീപം

നമ്മളന്നു ചേര്‍ന്ന നേരം
നമ്മളുടെ ജീവിതത്തില്‍
എത്രയെത്ര സ്വപ്നങ്ങളും
തളിരണിഞ്ഞു

കാലമേറെ പോയിയില്ലേ
കാതരേ നീ കൂടെയില്ലേ
കാലമെത്ര മാറിയാലും മറക്കുകില്ലാ


ജോഷി പുലിക്കൂട്ടില്‍




copyright©joshypulikootil

Monday, November 1, 2010

അറിയാത്തൊരു നൊമ്പരം

അറിയാത്തൊരു നൊമ്പരം












മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു


കാണുവാനായ് കാത്തു നിന്നു ഞാന്‍
കാതരേ നിന്‍ വഴിയിലായ്
കൂട്ടുകാരോത്തു നീ നടന്നപ്പോള്‍
കൂട്ടുതേടി ഞാന്‍ കൂടെ വന്നു


പൂത്തു നില്‍ക്കും പൂമരം പോല്‍
പൂവിതറി നീ എന്റെയുള്ളില്‍
എന്‍ മനസിന്‍ ശലഭമായ് നീ
നാളുതോറുമെന്‍ തേന്‍ കുടിച്ചു


അമ്പലത്തിലെ ആല്‍ത്തറയില്‍
അന്നു നമ്മള്‍ കണ്ടുമുട്ടി
അന്നു നിന്നെ കണ്ടതില്‍
പിന്നെന്റെയുള്ളം തളിരണിഞ്ഞു


മനസിനുള്ളിലെ നൊമ്പരം ഞാന്‍
മനസ്വിനി , നിന്നോടു ചൊല്ലീ
മഴവില്ല് കണ്ടൊരു മയിലിനേപ്പോള്‍
മാനസത്തില്‍ നീ നൃത്തമാടി


എന്‍ മനസിന്‍ താളമായ് നീ
എന്നുമെന്നുടെ കൂടെ നില്‍ക്കാം
എന്നുചോല്ലിയ നേരമെന്നുടെ
നെഞ്ചിനുള്ളില്‍ നീ ലഹരിയായി


നിലവിളക്കു സാക്ഷിയാക്കി ഞാന്‍
നിന്‍ കഴുത്തില്‍ താലി ചാര്‍ത്തി
ആ വിളക്കിന്‍ പൊന്‍പ്രഭ ഞാന്‍
കണ്ടിടുന്നു നിന്‍റെ കണ്ണില്‍


മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്‍
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Monday, October 4, 2010

ആത്മാവിന്‍റെ വിലാപം


ആത്മാവിന്‍റെ  വിലാപം


ഈ മണ്ണില്‍ നടമാടും ജീവിതത്തില്‍

ഇനിയുമൊഴുക്കുവാന്‍ കണ്ണീരുണ്ടോ
ദു:ഖത്തില്‍ ദുരിതത്തില്‍ ഉഴലുന്നു ഞാന്‍
ദുര്‍വിധിക്കെപ്പോഴും സഹചാരി ഞാന്‍


കാണാത്ത വില്ലന്‍റെ വിളയാട്ടത്തില്‍
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്‍
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു


ഈ ലോക ജീവിതനാടകത്തില്‍
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്‍
ഒരു നാളില്‍ ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്‍ ഞാനില്ലപ്പോള്‍


കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്‍
നാട്ടാര്‍ പുകഴ്ത്തുന്നു നല്ലവന്‍ ഞാന്‍
അതു കേള്‍ക്കാന്‍ ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്‍ ഞാന്‍


ഇവര്‍ നല്‍കും ഈ ഹാസ്യ സമ്മാനങ്ങള്‍
കാണാതെ പോയതാണെന്‍റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്‍
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം


മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

Wednesday, September 29, 2010

ബാക്കി പത്രം

അകാലത്തില്‍ ഒറ്റയ്ക്കാക്കി പിരിഞ്ഞ ഉറ്റവരെ ഓര്‍ത്ത്‌ കേഴുന്ന ഓരോ മനസിന്റെയും മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു





ബാക്കി പത്രം

ജീവിത ദു:ഖങ്ങള്‍ ബാക്കി നിര്‍ത്തി
ജീവന്‍റെ ജീവനേ നീ മറഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍ 
എന്‍ മിഴിയിതളുകള്‍ നിറയുന്നുവോ


പൂവിന്‍റെ സൗരഭ്യമെന്ന പോലെ
പുലരി തന്‍ പൂന്തെന്നലെന്ന പോലെ
നിന്നുടെയോര്‍മ്മകള്‍ ബാക്കി നിര്‍ത്തി
എന്നെ തനിച്ചാക്കി പോയ്‌ മറഞ്ഞു


ആരോമലേ നിന്‍റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ചു
എന്നുടെ ജീവിത സ്വപ്നമെല്ലാം
ഇന്നിതാ  ദു:ഖത്തില്‍ മാഞ്ഞു പോയി


കടിഞ്ഞാണില്ലാത്ത  അശ്വം പോലെ

പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു

അറിയാതന്നെന്നെ കണ്ടെത്തി നീ

അറിയാതെ തന്നെ തിരിച്ചു പോയി
അറിയാത്ത സത്യത്തിന്‍ പൊരുളറിയാന്‍
അറിയാതെ ഞാനിന്ന്‌  കൊതിച്ചു പോയി



കാലത്ത് നിന്നെ ഞാന്‍ കണ്ടുവല്ലോ
കട്ടിലില്‍ കിടക്കുന്നു നിശ്ചലമായ്
കാലം കഴിഞ്ഞപ്പോള്‍ കണ്ടു നിന്നെ
കാര്‍മേഘ മദ്ധ്യേ താരകമായ്


അച്ഛനെ ചോദിക്കും കുഞ്ഞിനിന്നു
അമ്പിളി മാമനെ കാട്ടുന്നു ഞാന്‍
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

Sunday, September 5, 2010

പ്രണയ കാല സ്മരണകള്‍





ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=SWhqh6VonNE




ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil