ക്രിസ്തുമസ്
ഇന്നല്ലോ ക്രിസ്മസ് പൊന്‍പുലരി
ഈശോയെ വാഴ്ത്തുന്ന പൊന്‍പുലരി
ഈണത്താല്‍ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജാതിയും മതവും പ്രശ്നമല്ല
നക്ഷത്രദീപങ്ങള്‍ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്ക്കു വന്നു ഭൂവില്‍
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
കന്യകാ മേരിതന്‍ പുത്രനായ്
മണ്ണിന്റെ പുത്രന് അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ഈ നീലരാവിന്റെ പൊന്പ്രഭയില്
നക്ഷത്രദീപങ്ങള്‍ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
കാലിത്തൊഴുത്തിലെ ആട്ടിടയര്‍
ദൈവത്തിന് സൂനുവേ നമിച്ചിടുന്നു
മാലാഖമാരിതാ പാടിടുന്നു
വിണ്ണിന്റെ പുത്രന് അവതരിച്ചു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
മാനവപുത്രന്റെ ജന്മദിനം
മാനവരൊന്നായ് ആഘോഷിക്കാം
നന്മകള് ചെയ്തു നോമ്പുകള്‍ നോറ്റ്
നമുക്ക് സന്തോഷം പങ്കുവെയ്ക്കാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ക്രിസ്മസ് രാത്രിയില്‍ ഉണര്‍ന്നിരിക്കാം
ക്രിസ്തുവില്‍ സന്തോഷം പങ്കുവെയ്ക്കാം
മഞ്ഞിന്റെ കുളിരില്‍ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
Friday, December 17, 2010
Sunday, December 12, 2010
വിണ്ണിന്റെ പുത്രന്
wish you a merry christmas
ഉണ്ണി പിറക്കും ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന് ചെരുവില്‍
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി പിറന്നിതാ ബദ് ലഹെമില്
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു രാജക്കള്‍ അവനെ വണങ്ങുവാന്
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
വിണ്ണിന്റെ പുത്രന് മണ്ണിന്റെ പുത്രനായ്
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ശാന്തി തന് സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ഉണ്ണി പിറക്കും ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന് ചെരുവില്‍
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി പിറന്നിതാ ബദ് ലഹെമില്
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു രാജക്കള്‍ അവനെ വണങ്ങുവാന്
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
വിണ്ണിന്റെ പുത്രന് മണ്ണിന്റെ പുത്രനായ്
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ശാന്തി തന് സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Wednesday, December 1, 2010
സന്ധ്യാ ദീപം
സന്ധ്യാ ദീപം
ചന്ദനപ്പൂങ്കാവനത്തില്‍
ചന്ദ്രികതന്‍ കല്പ്പടവില്
ചന്തമേറും മേനി തന്റെ
ചാരത്തായി ഞാനിരിന്നു
ചാഞ്ഞ കൊമ്പിലന്നു നമ്മള്
ഊഞ്ഞാലാടി നിന്ന നേരം
ചാരുലതേ നിന്റെ മേനി
നാണത്താലേ കുളിരണിഞ്ഞു
പൂവിനെ സ്നേഹിക്കും
പൂമ്പാറ്റയെന്ന പോല്‍
പുന്നാരേ നിന്നെ ഞാന്‍
സ്നേഹിക്കുന്നു
എന്‍ കരത്താല്‍ നിന് കഴുത്തില്‍
താലികെട്ടി അന്നുതൊട്ട്
നിന് കരത്താല്‍ എന്റെ നാവില്‍
രുചികളേറി
നീ കൊളുത്തും ദീപമെന്റെ
വീട്ടിലിന്നു സന്ധ്യദീപം
നീയെനിക്ക് ജീവിതത്തിന്
മാര്‍ഗദീപം
നമ്മളന്നു ചേര്‍ന്ന നേരം
നമ്മളുടെ ജീവിതത്തില്‍
എത്രയെത്ര സ്വപ്നങ്ങളും
തളിരണിഞ്ഞു
കാലമേറെ പോയിയില്ലേ
കാതരേ നീ കൂടെയില്ലേ
കാലമെത്ര മാറിയാലും മറക്കുകില്ലാ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ചന്ദനപ്പൂങ്കാവനത്തില്‍
ചന്ദ്രികതന്‍ കല്പ്പടവില്
ചന്തമേറും മേനി തന്റെ
ചാരത്തായി ഞാനിരിന്നു
ചാഞ്ഞ കൊമ്പിലന്നു നമ്മള്
ഊഞ്ഞാലാടി നിന്ന നേരം
ചാരുലതേ നിന്റെ മേനി
നാണത്താലേ കുളിരണിഞ്ഞു
പൂവിനെ സ്നേഹിക്കും
പൂമ്പാറ്റയെന്ന പോല്‍
പുന്നാരേ നിന്നെ ഞാന്‍
സ്നേഹിക്കുന്നു
എന്‍ കരത്താല്‍ നിന് കഴുത്തില്‍
താലികെട്ടി അന്നുതൊട്ട്
നിന് കരത്താല്‍ എന്റെ നാവില്‍
രുചികളേറി
നീ കൊളുത്തും ദീപമെന്റെ
വീട്ടിലിന്നു സന്ധ്യദീപം
നീയെനിക്ക് ജീവിതത്തിന്
മാര്‍ഗദീപം
നമ്മളന്നു ചേര്‍ന്ന നേരം
നമ്മളുടെ ജീവിതത്തില്‍
എത്രയെത്ര സ്വപ്നങ്ങളും
തളിരണിഞ്ഞു
കാലമേറെ പോയിയില്ലേ
കാതരേ നീ കൂടെയില്ലേ
കാലമെത്ര മാറിയാലും മറക്കുകില്ലാ
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Monday, November 1, 2010
അറിയാത്തൊരു നൊമ്പരം
അറിയാത്തൊരു നൊമ്പരം
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
കാണുവാനായ് കാത്തു നിന്നു ഞാന്‍
കാതരേ നിന് വഴിയിലായ്
കൂട്ടുകാരോത്തു നീ നടന്നപ്പോള്‍
കൂട്ടുതേടി ഞാന്‍ കൂടെ വന്നു
പൂത്തു നില്ക്കും പൂമരം പോല്‍
പൂവിതറി നീ എന്റെയുള്ളില്‍
എന്‍ മനസിന് ശലഭമായ് നീ
നാളുതോറുമെന് തേന്‍ കുടിച്ചു
അമ്പലത്തിലെ ആല്‍ത്തറയില്‍
അന്നു നമ്മള് കണ്ടുമുട്ടി
അന്നു നിന്നെ കണ്ടതില്‍
പിന്നെന്റെയുള്ളം തളിരണിഞ്ഞു
മനസിനുള്ളിലെ നൊമ്പരം ഞാന്‍
മനസ്വിനി , നിന്നോടു ചൊല്ലീ
മഴവില്ല് കണ്ടൊരു മയിലിനേപ്പോള്
മാനസത്തില്‍ നീ നൃത്തമാടി
എന്‍ മനസിന് താളമായ് നീ
എന്നുമെന്നുടെ കൂടെ നില്ക്കാം
എന്നുചോല്ലിയ നേരമെന്നുടെ
നെഞ്ചിനുള്ളില്‍ നീ ലഹരിയായി
നിലവിളക്കു സാക്ഷിയാക്കി ഞാന്‍
നിന് കഴുത്തില്‍ താലി ചാര്‍ത്തി
ആ വിളക്കിന് പൊന്‍പ്രഭ ഞാന്‍
കണ്ടിടുന്നു നിന്റെ കണ്ണില്‍
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
കാണുവാനായ് കാത്തു നിന്നു ഞാന്‍
കാതരേ നിന് വഴിയിലായ്
കൂട്ടുകാരോത്തു നീ നടന്നപ്പോള്‍
കൂട്ടുതേടി ഞാന്‍ കൂടെ വന്നു
പൂത്തു നില്ക്കും പൂമരം പോല്‍
പൂവിതറി നീ എന്റെയുള്ളില്‍
എന്‍ മനസിന് ശലഭമായ് നീ
നാളുതോറുമെന് തേന്‍ കുടിച്ചു
അമ്പലത്തിലെ ആല്‍ത്തറയില്‍
അന്നു നമ്മള് കണ്ടുമുട്ടി
അന്നു നിന്നെ കണ്ടതില്‍
പിന്നെന്റെയുള്ളം തളിരണിഞ്ഞു
മനസിനുള്ളിലെ നൊമ്പരം ഞാന്‍
മനസ്വിനി , നിന്നോടു ചൊല്ലീ
മഴവില്ല് കണ്ടൊരു മയിലിനേപ്പോള്
മാനസത്തില്‍ നീ നൃത്തമാടി
എന്‍ മനസിന് താളമായ് നീ
എന്നുമെന്നുടെ കൂടെ നില്ക്കാം
എന്നുചോല്ലിയ നേരമെന്നുടെ
നെഞ്ചിനുള്ളില്‍ നീ ലഹരിയായി
നിലവിളക്കു സാക്ഷിയാക്കി ഞാന്‍
നിന് കഴുത്തില്‍ താലി ചാര്‍ത്തി
ആ വിളക്കിന് പൊന്‍പ്രഭ ഞാന്‍
കണ്ടിടുന്നു നിന്റെ കണ്ണില്‍
മധുരമുള്ളോരു നൊമ്പരം ഞാന്‍
അറിഞ്ഞിടുന്നേന്‍ നെഞ്ചിലായ്
നാളുതോറുമതേറി വന്നെന്
നെഞ്ചിനുള്ളില്‍ വിങ്ങിടുന്നു
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Monday, October 4, 2010
ആത്മാവിന്റെ വിലാപം
ആത്മാവിന്റെ വിലാപം
ഈ മണ്ണില്‍ നടമാടും ജീവിതത്തില്‍
ഇനിയുമൊഴുക്കുവാന്‍ കണ്ണീരുണ്ടോ
ദു:ഖത്തില്‍ ദുരിതത്തില്‍ ഉഴലുന്നു ഞാന്‍
ദുര്‍വിധിക്കെപ്പോഴും സഹചാരി ഞാന്‍
കാണാത്ത വില്ലന്റെ വിളയാട്ടത്തില്‍
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്‍
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു
ഈ ലോക ജീവിതനാടകത്തില്‍
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്‍
ഒരു നാളില്‍ ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്‍ ഞാനില്ലപ്പോള്‍
കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്‍
നാട്ടാര് പുകഴ്ത്തുന്നു നല്ലവന്‍ ഞാന്‍
അതു കേള്‍ക്കാന്‍ ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്‍ ഞാന്‍
ഇവര്‍ നല്‍കും ഈ ഹാസ്യ സമ്മാനങ്ങള്‍
കാണാതെ പോയതാണെന്റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്‍
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം
മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Wednesday, September 29, 2010
ബാക്കി പത്രം
അകാലത്തില്‍ ഒറ്റയ്ക്കാക്കി പിരിഞ്ഞ ഉറ്റവരെ ഓര്‍ത്ത് കേഴുന്ന ഓരോ മനസിന്റെയും മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു

ബാക്കി പത്രം
ജീവിത ദു:ഖങ്ങള്‍ ബാക്കി നിര്‍ത്തി
ജീവന്റെ ജീവനേ നീ മറഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മകളില്‍
എന്‍ മിഴിയിതളുകള്‍ നിറയുന്നുവോ
പൂവിന്റെ സൗരഭ്യമെന്ന പോലെ
പുലരി തന് പൂന്തെന്നലെന്ന പോലെ
നിന്നുടെയോര്‍മ്മകള്‍ ബാക്കി നിര്‍ത്തി
എന്നെ തനിച്ചാക്കി പോയ് മറഞ്ഞു
ആരോമലേ നിന്റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ചു
എന്നുടെ ജീവിത സ്വപ്നമെല്ലാം
ഇന്നിതാ ദു:ഖത്തില്‍ മാഞ്ഞു പോയി
കടിഞ്ഞാണില്ലാത്ത അശ്വം പോലെ
പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു
അറിയാതന്നെന്നെ കണ്ടെത്തി നീ
അറിയാതെ തന്നെ തിരിച്ചു പോയി
അറിയാത്ത സത്യത്തിന് പൊരുളറിയാന്‍
അറിയാതെ ഞാനിന്ന് കൊതിച്ചു പോയി
കാലത്ത് നിന്നെ ഞാന്‍ കണ്ടുവല്ലോ
കട്ടിലില്‍ കിടക്കുന്നു നിശ്ചലമായ്
കാലം കഴിഞ്ഞപ്പോള്‍ കണ്ടു നിന്നെ
കാര്‍മേഘ മദ്ധ്യേ താരകമായ്
അച്ഛനെ ചോദിക്കും കുഞ്ഞിനിന്നു
അമ്പിളി മാമനെ കാട്ടുന്നു ഞാന്‍
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നു
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Sunday, September 5, 2010
പ്രണയ കാല സ്മരണകള്‍

ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=SWhqh6VonNE
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Saturday, August 7, 2010
നന്മയുടെ ഓണം

നന്മയുടെ ഓണം
ഓണത്തിന് നാളില്‍ മാവേലി വന്നപ്പോള്‍
ഓര്‍ക്കുന്നു ഞാനിന്നു ഭൂതകാലം
ഒരു നീലസാരിയും ഒരു പിടി പൂവുമായ്
ഓടുന്നു ബസിന്റെ പിന്നാലെ നീ ....
ഉള്ളില്കയറി കഴിഞ്ഞുള്ള നോട്ടവും
നാണത്തില്‍ മുങ്ങിയ പുഞ്ചിരിയും
ഒരു ജന്മം മുഴുവനും ഓര്‍മ്മിക്കുവാനായ്
ഒരു പാട് സ്വപ്നങ്ങള്‍ തന്നല്ലോ നീ...
എന്റെ മനസിന്റെ വേദന കേള്‍ക്കുവാന്‍
എത്രയോ നാള് കൂടി വേണ്ടി വന്നു
എങ്കിലുമെന്നുടെ നൊമ്പരം കേട്ടപ്പോള്‍
നിന്നിലെ സ്വപ്നവും പൂവണിഞ്ഞു
ഒരുപാടു പൂവുകള്‍ ഒരുമിച്ചു ചേരുന്ന
ഓണത്തിന് പൂക്കളമെന്ന പോലെ
പൂക്കളം തീര്‍ക്കുവാന്‍ പൂവുമായ് വന്നപ്പോള്‍
പൂമാലയിട്ടു ഞാന്‍ സ്വന്തമാക്കി
ഉത്രാട നാളില്‍ ഊഞ്ഞാല് കെട്ടി നാം
എത്രയോ ആയത്തില്‍ ആടി പൊന്നേ
ഒരുകോടി സ്വപ്നങ്ങള്‍ കണ്ടല്ലോ നാമന്ന്
ഒരുമിച്ചു ചേര്‍ന്നുള്ള ജീവിതത്തില്‍
ഓണത്തിന് കോടിയും ഓണരുചികളും
ഓമനകുഞ്ഞിന്റെ പുഞ്ചിരിയും
ഇന്നിതാ മറ്റൊരു ഓണത്തിന് ഓര്‍മയില്‍
നമ്മുടെ സ്വപ്നങ്ങള്‍ സത്യമായി ....
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikooti
ഈ കവിത കേള്‍ക്കുവാന്‍ ഉള്ള ലിങ്ക് http://www.youtube.com/watch?v=bEnjcAYxJPU
Sunday, August 1, 2010
തംബുരുവും തമ്പുരാട്ടിയും
തംബുരുവാകുന്ന തമ്പുരാട്ടി നിന്റെ
തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ
എന്‍ കരസ്പര്‍ശത്താല്‍ നിന്നിലെ രാഗങ്ങള്‍
മാലോകരെല്ലാരും അറിഞ്ഞീടട്ടെ
മീട്ടുന്ന രാഗങ്ങള്‍ അവര്‍ണ്ണനീയം
ഏഴേഴു സാഗരം ഏഴേഴു സ്വരങ്ങളായ്
നിന്നുടെ തംബുരു ഉയര്‍ത്തിടുന്നു
എന്നുടെ സ്വപ്നത്തില്‍ നിന്നുടെ രാഗങ്ങള്‍
ആയിരം ചിറകുമായ് പറന്നിറങ്ങി
നിന്നുടെ മോഹങ്ങള്‍ എന്‍ കരവിരലിനാല്
പൂവണിഞ്ഞീടുവാന്‍ അനുവദിക്കൂ
അളകാപുരിയിലെ അപ് സരസെന്നപോല്
നീയെന്റെ ഹൃദയത്തില്‍ നൃത്തമാടി
നിന്നുടെ സ്വയംവരപന്തലില്‍
ഞാനൊരു ഗന്ധര്വ്വനായിന്നവതരിച്ചു
എന്നുടെ സ്വര്‍ഗീയ സൗഭാഗ്യമെല്ലാം
നിന്നുടെ മുന്പില് കാഴ്ച വയ്ക്കാം
തംബുരുവാകുന്ന തമ്പുരാട്ടി നിന്റെ
തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ
ജോഷിപുലിക്കൂട്ടില്‍
copyright©joshypulikootil
തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ
എന്‍ കരസ്പര്‍ശത്താല്‍ നിന്നിലെ രാഗങ്ങള്‍
മാലോകരെല്ലാരും അറിഞ്ഞീടട്ടെ
നീയാകും തംബുരു എന്നുടെ വിരലിനാല്‍
മീട്ടുന്ന രാഗങ്ങള്‍ അവര്‍ണ്ണനീയം
ഏഴേഴു സാഗരം ഏഴേഴു സ്വരങ്ങളായ്
നിന്നുടെ തംബുരു ഉയര്‍ത്തിടുന്നു
എന്നുടെ സ്വപ്നത്തില്‍ നിന്നുടെ രാഗങ്ങള്‍
ആയിരം ചിറകുമായ് പറന്നിറങ്ങി
നിന്നുടെ മോഹങ്ങള്‍ എന്‍ കരവിരലിനാല്
പൂവണിഞ്ഞീടുവാന്‍ അനുവദിക്കൂ
അളകാപുരിയിലെ അപ് സരസെന്നപോല്
നീയെന്റെ ഹൃദയത്തില്‍ നൃത്തമാടി
നിന്നുടെ സ്വയംവരപന്തലില്‍
ഞാനൊരു ഗന്ധര്വ്വനായിന്നവതരിച്ചു
എന്നുടെ സ്വര്‍ഗീയ സൗഭാഗ്യമെല്ലാം
നിന്നുടെ മുന്പില് കാഴ്ച വയ്ക്കാം
തംബുരുവാകുന്ന തമ്പുരാട്ടി നിന്റെ
തംബുരു ഞാനൊന്നു മീട്ടിക്കോട്ടേ
ജോഷിപുലിക്കൂട്ടില്‍
copyright©joshypulikootil
Saturday, July 17, 2010
അമ്മ
(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്
ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))
അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്റെ കവിളിലുമ്മ
അമ്മയാണ് ജീവന്
അമ്മ തന്നെ ജീവന്
എന്റെ ജീവനെന്നും
എന്റെ സ്വന്തം അമ്മ
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്റെ സ്വന്തം അമ്മ
എന്റെ ജീവനായി
എന്റെ മാര്‍ഗമായി
എന്റെ സ്നേഹമായി
എന്നുമെന്നിലുണ്ട്
അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്റെ കവിളിലുമ്മ ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))
അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്റെ കവിളിലുമ്മ
അമ്മയാണ് ജീവന്
അമ്മ തന്നെ ജീവന്
എന്റെ ജീവനെന്നും
എന്റെ സ്വന്തം അമ്മ
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്റെ സ്വന്തം അമ്മ
എന്റെ ജീവനായി
എന്റെ മാര്‍ഗമായി
എന്റെ സ്നേഹമായി
എന്നുമെന്നിലുണ്ട്
അമ്മ എന്റെ അമ്മ
എന്റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്റെ കവിളിലുമ്മ ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Sunday, June 27, 2010
സ്വപ്നങ്ങള്‍ വില്ക്കുന്നവന്
സ്വപ്നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്
നിദ്രാവിഹീനയായ് മാറിയല്ലോ
നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍
ഞാനെന്റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ
നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
എന്റെ മനസിതാ തുടിച്ചിടുന്നു
നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ
സ്വപ്നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്
Sunday, May 9, 2010
അമ്മയും അമ്പിളിയും
ആരോരുമില്ലാതെ കരയുന്ന നേരത്ത്
അകലേയ്ക്കു നോക്കി ഞാനിരുന്നു പൊന്നേ
അകലെയാണെങ്കിലും എന്റെ മുത്തേ
അറിയാതെ നിന്നെ സ്നേഹിച്ചല്ലോ
നിന്മുഖം കാണുമ്പോള്‍ എന്‍ മനോദു:ഖങ്ങള്‍
അന്നോളമിന്നോളം മായുന്നല്ലോ
ആ നീലരാവിന്റെ വര്‍ണപ്രഭയില്‍ ഞാന്‍
ആരോമലേ നിന്നെ കണ്ടുവല്ലോ
പാല്‍നിലാ പൊഴിയുന്ന നിന്നുടെ പുഞ്ചിരി
പയ്യെ ,പയ്യെ ഞാന്‍ സ്വന്തമാക്കി
എന്‍ മുഖതാരില്‍ വിരിഞ്ഞൊരാ പുഞ്ചിരി
നിന്നുടെ സ്നേഹത്തിന് രൂപമല്ലേ
അമ്മതന്‍ തോളിലായ് കരയുന്നയെന്നെ
അമ്പിളി മാമനെ കാട്ടിത്തന്നു
നിന്നുടെ രൂപത്തില്‍ മയങ്ങിയന്ന്
എന്‍ മിഴിയിതളുകള്‍ അടഞ്ഞുവല്ലോ
അന്നുതൊട്ടിന്നോളം എന്നുടെ ദു:ഖങ്ങള്‍
നിന്നോടു ചൊല്ലുമ്പോള്‍ മായുന്നല്ലോ
അമ്പിളിമാമന്റെ പാല്‍നിലാ പുഞ്ചിരി
അമ്മതന്‍ പുഞ്ചിരി തന്നെയല്ലേ
അകലെയാണെങ്കിലും അമ്മതന്‍ പുഞ്ചിരി
അമ്പിളി തന്നില്‍ കാണുന്നു ഞാന്‍
അരികിലില്ലെങ്കിലും എന്റെ മുത്തേ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Tuesday, April 27, 2010
പ്രണയ കാല സ്മരണകള്‍
ഓര്‍മയില്‍ മിന്നുന്നു നിന്റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള് നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന് മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന് അമരത്തു നില്ക്കുവാന്
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള് നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന് മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന് അമരത്തു നില്ക്കുവാന്
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Monday, April 5, 2010
മധുര സ്മരണകള്‍
കാര്‍മേഘം മൂടുമീ രാവിലിന്ന്
കരിവളയണിഞ്ഞു നീ വന്നുവല്ലോ
കാറ്റിന്റെയോളത്തില്‍ നിന്റെ ഗന്ധം
കസ്തൂരി പോലെ അലയടിച്ചു
ആലിലക്കസവുള്ള ചേല ചുറ്റി
ആരോമലേ നീ ഓടിയെത്തി
ഇന്നോളം കണ്ടൊരാ സ്വപ്നമെല്ലാം
ഇന്നീ നിമിഷം ഞാനോര്‍ത്തിടുന്നു
കരിമഷിയെഴുതിയ മിഴികളില്‍ ഞാന്‍
കലമാന്റെ ഭയമിന്നു കാണുന്നല്ലോ
കണ്മണീ നീയെന്റെ സ്വന്തമല്ലേ
കാതരേ ഞാന്‍ നിന്റെ സ്വന്തമല്ലേ
കാറ്റിന്റെയാരവം കേട്ടു നിന്നു
കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു
കൂമ്പിയ മിഴിയുമായ് എന്റെ നെഞ്ചില്‍
കണ്മണീ നീയിന്നു മയങ്ങിടുന്നു
കരിമഷി പതറിയ മിഴിയുമായി
കാലത്തു കണ്മണീ നീയെണീറ്റു
തോഴിമാരോത്തു നീ തൊടിയിലൂടെ
തോടിനെ ലാക്കാക്കി നീങ്ങിയല്ലോ..
നിന്നുടെയോര്‍മ്മയില്‍ തിരിഞ്ഞനേരം
എന്നുടെ മെയ്യില്‍ തറഞ്ഞു കേറി ...
കണ്ണും തിരുമ്മി ഞാനേറ്റനേരം
കരിവളത്തുണ്ടുകള്‍ മെയ്യിലാകെ
ആരോമലേ ഞാനോര്ത്തിടിന്നു
കാര്‍മേഘം മൂടിയാ രാത്രിയെന്നും
കാലം മറഞ്ഞാലും മേഘം മറഞ്ഞാലും
കണ്മണീ നീയെന്നുമെന്റെമാത്രം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
കരിവളയണിഞ്ഞു നീ വന്നുവല്ലോ
കാറ്റിന്റെയോളത്തില്‍ നിന്റെ ഗന്ധം
കസ്തൂരി പോലെ അലയടിച്ചു
ആലിലക്കസവുള്ള ചേല ചുറ്റി
ആരോമലേ നീ ഓടിയെത്തി
ഇന്നോളം കണ്ടൊരാ സ്വപ്നമെല്ലാം
ഇന്നീ നിമിഷം ഞാനോര്‍ത്തിടുന്നു
കരിമഷിയെഴുതിയ മിഴികളില്‍ ഞാന്‍
കലമാന്റെ ഭയമിന്നു കാണുന്നല്ലോ
കണ്മണീ നീയെന്റെ സ്വന്തമല്ലേ
കാതരേ ഞാന്‍ നിന്റെ സ്വന്തമല്ലേ
കാറ്റിന്റെയാരവം കേട്ടു നിന്നു
കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞു
കൂമ്പിയ മിഴിയുമായ് എന്റെ നെഞ്ചില്‍
കണ്മണീ നീയിന്നു മയങ്ങിടുന്നു
കരിമഷി പതറിയ മിഴിയുമായി
കാലത്തു കണ്മണീ നീയെണീറ്റു
തോഴിമാരോത്തു നീ തൊടിയിലൂടെ
തോടിനെ ലാക്കാക്കി നീങ്ങിയല്ലോ..
നിന്നുടെയോര്‍മ്മയില്‍ തിരിഞ്ഞനേരം
എന്നുടെ മെയ്യില്‍ തറഞ്ഞു കേറി ...
കണ്ണും തിരുമ്മി ഞാനേറ്റനേരം
കരിവളത്തുണ്ടുകള്‍ മെയ്യിലാകെ
ആരോമലേ ഞാനോര്ത്തിടിന്നു
കാര്‍മേഘം മൂടിയാ രാത്രിയെന്നും
കാലം മറഞ്ഞാലും മേഘം മറഞ്ഞാലും
കണ്മണീ നീയെന്നുമെന്റെമാത്രം
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
Sunday, March 7, 2010
ആമ്പല്‍പൂവും അരയന്നവും

അന്നെന്റെയോര്മ്മയില്
ആമ്പല്‍ കുളത്തില്‍
അരയന്നമായ് നീ
പറന്നിറങ്ങി
നിന്മുഖം കാണുവാന്‍
നിന്റെതായ് മാറുവാന്‍
പിന്നെത്ര വര്‍ഷങ്ങള്‍
വേണ്ടി വന്നു
ആമ്പല്‍ കുളത്തില്‍
അരയന്നമായ് നീ
പറന്നിറങ്ങി
നിന്മുഖം കാണുവാന്‍
നിന്റെതായ് മാറുവാന്‍
പിന്നെത്ര വര്‍ഷങ്ങള്‍
വേണ്ടി വന്നു
ഹംസങ്ങളില്ലാതെ
ദൂതുകളില്ലാതെ
അന്നെത്ര സ്വപ്നങ്ങള്‍
പങ്കു വച്ചു
പുഴയുടെ തീരത്തെ
പൂമരത്തണലില്‍ നാം
പൂന്തേനിറൂക്കുന്ന
ശലഭമായ്
ഓരോരോ ചെടിയിലും
ഓരോരോ പൂവിലും
നമ്മുടെ നിശ്വാസം
അലയടിച്ചു
ദൂതുകളില്ലാതെ
അന്നെത്ര സ്വപ്നങ്ങള്‍
പങ്കു വച്ചു
പുഴയുടെ തീരത്തെ
പൂമരത്തണലില്‍ നാം
പൂന്തേനിറൂക്കുന്ന
ശലഭമായ്
ഓരോരോ ചെടിയിലും
ഓരോരോ പൂവിലും
നമ്മുടെ നിശ്വാസം
അലയടിച്ചു
മറയുന്ന സൂര്യനെ
മറയാക്കി നാമെത്ര
മയില്‍പ്പീലിത്തണ്ടുകള്‍
മനസിലേറ്റി
മയില്‍പ്പീലിത്തണ്ടുകള്‍
മനസിലേറ്റി
കാലം കഴിഞ്ഞപ്പോള്‍
കണ്മണി നീയെന്റെ
ചാഞ്ചാടും തോണിയില്‍
ചെരിഞ്ഞുറങ്ങി
കണ്മണി നീയെന്റെ
ചാഞ്ചാടും തോണിയില്‍
ചെരിഞ്ഞുറങ്ങി
നിന് മിഴിയണയുമ്പോള്‍
കാവലായ് നില്ക്കുവാന്
ഞാനെന്റെ കണ്ണിണ
തുറന്നു വച്ചു
ആമ്പല്‍ക്കുളത്തിലെ
അരയന്നമിപ്പോള്
ഇന്നിതാ നമ്മള്‍ക്കായ്
പറന്നീടുന്നു
കാവലായ് നില്ക്കുവാന്
ഞാനെന്റെ കണ്ണിണ
തുറന്നു വച്ചു
ആമ്പല്‍ക്കുളത്തിലെ
അരയന്നമിപ്പോള്
ഇന്നിതാ നമ്മള്‍ക്കായ്
പറന്നീടുന്നു
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
Tuesday, February 23, 2010
വിശുദ്ധവാര ഓര്‍മ്മകള്‍

ഓശാന നാളില്‍ ഓടുന്നു ഞാനാ
കുരുത്തോലയും പേറി വീട്ടിലേക്ക്
അപ്പച്ചനന്നാ കുരുത്തോല വാങ്ങി
ക്രൂശിന്റെ രൂപത്തിലാക്കിയല്ലോ
കുരുത്തോലയും പേറി വീട്ടിലേക്ക്
അപ്പച്ചനന്നാ കുരുത്തോല വാങ്ങി
ക്രൂശിന്റെ രൂപത്തിലാക്കിയല്ലോ
ഓര്‍ക്കുന്നു ഞാനെന്റെ ബാല്യകാലം
അമ്മയൊരുക്കുന്നു വീടിന്റെയുള്ളം
അപ്പനൊരുക്കുന്നു വീടിന്റെ മുറ്റം
പെസഹാരാവില്‍ അപ്പവും പാലും
അപ്പച്ചന് നല്കുന്നു സ്നേഹമോടെ
കാണുന്നു ഞാനന്നു അപ്പച്ചനില്‍
കര്ത്താവിന് ചൈതന്യമേറും മുഖം
പാദം കഴുകുന്ന പാതിരിയും
അപ്പം മുറിക്കുന്ന അപ്പച്ചനും
അപ്പം മുറിക്കുന്ന അപ്പച്ചനും
കര്ത്താവിന് ദു:ഖത്തില്‍ പങ്കുചേരാന്‍
പാന വായിക്കുന്ന ബന്ധുക്കളും
പാന വായിക്കുന്ന ബന്ധുക്കളും
ഇന്നിതാ ഞാനാ അപ്പം മുറിക്കുമ്പോള്‍
ഓര്‍ക്കുന്നു എന്നുടെ അപ്പച്ചനെ
നാല്പതാംവെള്ളി യാത്ര ചൊല്ലി
ഓര്‍ക്കുന്നു എന്നുടെ അപ്പച്ചനെ
നാല്പതാംവെള്ളി യാത്ര ചൊല്ലി
നാഥന്റെ പക്കല്‍ പോയതല്ലേ .........
ജോഷിപുലിക്കൂട്ടില്‍copyright©joshypulikootil
Monday, January 18, 2010
കുടിയേറ്റ വിജയം
കേരള ദേശത്തെ കുടിയേറ്റ ജീവിതം
ക്നാനായ മക്കടെ കരുത്തിന്റെ കഥയല്ലോ
കുടിയേറ്റ ജീവിതം വഴിമുട്ടി നിന്നപ്പോള്‍
വീണ്ടും കുടിയേറി മലബാറിലേയ്ക്കായവര്
മലബാര്‍ ദേശത്തെ മാലോകരെല്ലാരും
മണ്ണിന് തുടിതാളം നെഞ്ചിന്റെ ഈണമാക്കി
കാടിന്റെ മക്കളെ തോല്‍പ്പിക്കും അധ്വാനം
ക്നാനായ മക്കളെ നാടിന്റെ ഉടയോരാക്കി
മണ്ണില്‍ പടവെട്ടി മേനി തളരുമ്പോഴും
മറന്നില്ല ക്നാനായ മാമൂലും ആചാരവും
കണ്ണീരിന് ഉപ്പും കൂട്ടി കഞ്ഞി കുടിച്ചപ്പോഴും
കരളിന്റെ ഉള്ളിലെന്നും കര്ത്താവിന് രൂപം മാത്രം
ആനയെ ഓടിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍
അന്നേരം തോന്നിയല്ലോ നമ്മുടെ പള്ളിവേണം
പള്ളിയും സ്കൂളുമെല്ലാം പിള്ളേരുടെ നന്മക്കായ്
കല്ലും ചുമന്നവര്‍ സ്ഥാപിച്ചു മലയുടെ മുകളില്‍
കാലങ്ങള്‍ മാറിയപ്പോള്‍ കോളേജും വന്നു മണ്ണില്‍
മലബാറിന് കുടിയേറ്റം മാലോകര്‍ മാതൃകയാക്കി
നന്മയും വിശ്വാസവും ഒന്നിച്ചാ കുടിയേറ്റത്തില്‍
ദൈവത്തിന് കരസ്പര്‍ശം കാണുന്നൂ നമ്മളിന്ന്
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ക്നാനായ മക്കടെ കരുത്തിന്റെ കഥയല്ലോ
കുടിയേറ്റ ജീവിതം വഴിമുട്ടി നിന്നപ്പോള്‍
വീണ്ടും കുടിയേറി മലബാറിലേയ്ക്കായവര്
മലബാര്‍ ദേശത്തെ മാലോകരെല്ലാരും
മണ്ണിന് തുടിതാളം നെഞ്ചിന്റെ ഈണമാക്കി
കാടിന്റെ മക്കളെ തോല്‍പ്പിക്കും അധ്വാനം
ക്നാനായ മക്കളെ നാടിന്റെ ഉടയോരാക്കി
മണ്ണില്‍ പടവെട്ടി മേനി തളരുമ്പോഴും
മറന്നില്ല ക്നാനായ മാമൂലും ആചാരവും
കണ്ണീരിന് ഉപ്പും കൂട്ടി കഞ്ഞി കുടിച്ചപ്പോഴും
കരളിന്റെ ഉള്ളിലെന്നും കര്ത്താവിന് രൂപം മാത്രം
ആനയെ ഓടിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍
അന്നേരം തോന്നിയല്ലോ നമ്മുടെ പള്ളിവേണം
പള്ളിയും സ്കൂളുമെല്ലാം പിള്ളേരുടെ നന്മക്കായ്
കല്ലും ചുമന്നവര്‍ സ്ഥാപിച്ചു മലയുടെ മുകളില്‍
കാലങ്ങള്‍ മാറിയപ്പോള്‍ കോളേജും വന്നു മണ്ണില്‍
മലബാറിന് കുടിയേറ്റം മാലോകര്‍ മാതൃകയാക്കി
നന്മയും വിശ്വാസവും ഒന്നിച്ചാ കുടിയേറ്റത്തില്‍
ദൈവത്തിന് കരസ്പര്‍ശം കാണുന്നൂ നമ്മളിന്ന്
ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil
ദൈവത്തിന്റെ സ്വന്തം നാട്

കേരങ്ങള്‍ ഇട തിങ്ങി വളരുമീ മണ്ണില്‍
കൂരകള്‍ ഇട തിങ്ങി നില്ക്കുമീ നാട്ടില്‍
ഒരു കൊച്ചു ഗ്രാമത്തിലുയര്‍ന്നു നില്ക്കുന്നു
ആറേഴു പാര്‍ട്ടിതന്‍ കൊടിക്കൂറകള്‍
കൂരകള്‍ ഇട തിങ്ങി നില്ക്കുമീ നാട്ടില്‍
ഒരു കൊച്ചു ഗ്രാമത്തിലുയര്‍ന്നു നില്ക്കുന്നു
ആറേഴു പാര്‍ട്ടിതന്‍ കൊടിക്കൂറകള്‍
ഗ്രാമീണര്‍ തന്നുടെ സ്നേഹവായ്പില്‍കാണുന്നു
പള്ളികള്‍ അമ്പലം മസ്ജിദ്
പള്ളിക്കൂടങ്ങളും വായനശാലയും
രാഷ്ട്രീയ പാര്‍ട്ടിതന്‍ ഏറുമാടങ്ങളും
രാഷ്ട്രീയ പാര്‍ട്ടിതന്‍ ഏറുമാടങ്ങളും
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഏന്തുന്നു
പുസ്തകം പെന്‍സില്‍ പേനകള്‍ എന്നിവ
അവരുടെ മനസിലെ ഉയരുന്ന ആഗ്രഹം
അവസാനം അതു വെറും സ്വപ്നമായാല്‍ .....
അവരെ പിടിക്കുന്നു രാഷ്ട്രീയ സ്കൂളുകാര്
അവരെ പിടിക്കുന്നു വര്‍ഗീയ സ്കൂളുകാര്
അവരുടെ മനസിലെ ഉയരുന്ന ആഗ്രഹം
അവസാനം അതു വെറും സ്വപ്നമായാല്‍ .....
അവരെ പിടിക്കുന്നു രാഷ്ട്രീയ സ്കൂളുകാര്
അവരെ പിടിക്കുന്നു വര്‍ഗീയ സ്കൂളുകാര്
അവിടെ പഠിക്കുന്ന പാഠങ്ങളില്‍
കത്തിയും ബോംബുമാണക്ഷരങ്ങള്‍
അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയായാല്‍
അവിടെയുയര്‍ത്തുന്നു വര്‍ഗീയ പ്രശ്നങ്ങള്‍
കത്തിയും ബോംബുമാണക്ഷരങ്ങള്‍
അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയായാല്‍
അവിടെയുയര്‍ത്തുന്നു വര്‍ഗീയ പ്രശ്നങ്ങള്‍
അതിനൊപ്പമുയരുന്ന അമ്മ തന് രോദനം
അവരറിയുന്നില്ല രാഷ്ട്രീയ തിമിരത്താല്‍
ഇലക്ഷനും റാലിയും ബക്കറ്റുമായ്
മാസവുമെത്തുന്നു രാഷ്ട്രീയ കക്ഷികള്‍
ആറാട്ടും പെരുന്നാളും പിരിവുമായി
അവരറിയുന്നില്ല രാഷ്ട്രീയ തിമിരത്താല്‍
ഇലക്ഷനും റാലിയും ബക്കറ്റുമായ്
മാസവുമെത്തുന്നു രാഷ്ട്രീയ കക്ഷികള്‍
ആറാട്ടും പെരുന്നാളും പിരിവുമായി
ഇടയ്ക്കിടെയെത്തുന്നു മനുഷ്യദൈവങ്ങളും
ഒരു നാളില്‍ കേരള ജനതയൊന്നായ്
ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
ഒരു ജാതി ഒരു മതം ഒരു ദൈവമായ്
ഒരുമിച്ചു വാഴുമീ ദൈവത്തിന് നാട്ടില്ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
ഒരുമിച്ചു ചൊല്ലും ഞങ്ങളൊന്ന്
ഒരു ജാതി ഒരു മതം ഒരു ദൈവമായ്
ഒരുമിച്ചു വാഴുമീ ദൈവത്തിന് നാട്ടില്ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
Subscribe to:
Posts (Atom)